Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭ​ര​ണ​ത്തി​ലേ​യും നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ലേ​യും അ​ഴി​മ​തി തു​ട​ച്ചു നീക്കും; മോദിക്കെതിരെ വാരണാസിയിൽ നിന്നും മത്സരിക്കാനൊരുങ്ങി ജസ്റ്റിസ് കർണൻ

ആ​ന്‍റി ക​റ​പ്ഷ​ന്‍ ഡൈ​നാ​മി​ക് പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്.

Justice CS karnan
, ബുധന്‍, 10 ഏപ്രില്‍ 2019 (14:38 IST)
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വാ​ര​ണാ​സി​യി​ൽ നിന്ന് മ​ത്സ​രി​ക്കു​മെ​ന്ന് ജ​സ്റ്റിസ് സി എ​സ് ക​ർ​ണ​ൻ. വാ​ര​ണാ​സി​യി​ൽ മോ​ദി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ താ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്നും പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 
ആ​ന്‍റി ക​റ​പ്ഷ​ന്‍ ഡൈ​നാ​മി​ക് പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്. വാരണാസി കൂടാതെ ചെ​ന്നൈ സെ​ന്‍റ​റി​ൽ ​നി​ന്നും ജ​സ്റ്റിസ് ക​ർ​ണ​ൻ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. ഭ​ര​ണ​ത്തി​ലേ​യും നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ലേ​യും അ​ഴി​മ​തി തു​ട​ച്ചു നീ​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അദ്ദേഹം പറഞ്ഞു.
 
സു​പ്രീം കോ​ട​തി​യി​ലേ​യും ഹൈ​ക്കോ​ട​തി​യി​ലേ​യും ന്യാ​യാ​ധി​പ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ല്‍ ആ​റ് മാ​സം ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചയാളാണ് ജസ്റ്റിസ് കർണൻ. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തു കൊണ്ടെഴുതിയ തുറന്ന കത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ജുഡീഷ്യറിയിലെ അംഗങ്ങള്‍ക്കെതിരെ നടത്തിയ പരസ്യപ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിനെതിരെ സുപ്രീംകോടതിയുടെ എഴംഗ ബെഞ്ച്‌ കോടതിയലക്ഷ്യത്തിനു കേസ് എടുക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പിന്നീട് അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുന്ദരനായ എന്റെ ഭർത്താവിന്റെ സൌന്ദര്യം ആരും കാണേണ്ട, അതെനിക്ക് മാത്രം അവകാശപ്പെട്ടതാണ്, ഭർത്താവിനെ പർദ്ദയണിയിച്ച് ഭാര്യയുടെ വാക്കുകൾ !