Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇന്ത്യൻ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമാണ് കമ്മ്യൂണിസ്റ്റുകാർ'; വടകരയിൽ കൊലയാളിയും ചാലക്കുടിയിൽ കോമാളിയുമാണ് മത്സരിക്കുന്നതെന്ന് കെ മുരളീധരൻ

എറണാംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെണ്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.

'ഇന്ത്യൻ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമാണ് കമ്മ്യൂണിസ്റ്റുകാർ'; വടകരയിൽ കൊലയാളിയും ചാലക്കുടിയിൽ കോമാളിയുമാണ് മത്സരിക്കുന്നതെന്ന് കെ മുരളീധരൻ
, ചൊവ്വ, 19 മാര്‍ച്ച് 2019 (11:46 IST)
ഇന്ത്യൻ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമാണ് കമ്മ്യൂണിസ്റ്റുകാരെന്ന് കോൺഗ്രസ് പ്രചരണ സമിതി അദ്ധ്യക്ഷൻ കെ മുരളീധരൻ. വടകരയില്‍ കൊലയാളിയും ചാലക്കുടിയില്‍ കോമാളിയുമാണ് സിപിഐഎമ്മിനായി മത്സരിക്കുന്നത്. സിഎംപിയും ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കുമില്ലാത്ത മുന്നണി എങ്ങനെയാണ് ഇടതുമുന്നണിയാകുന്നത്?. ഇതു വെറും കമ്മ്യൂണിസ്റ്റ് മുന്നണിയാണെന്നും മുരളീധരന്‍ പറഞ്ഞു. എറണാംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെണ്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.
 
സിഎംപിയും ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കുമില്ലാത്ത മുന്നണി എങ്ങനെയാണ് ഇടതുമുന്നണിയാകുന്നതെന്നും മുരളീധരന്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എംപിമാരുടെ തലയെണ്ണത്തിന് യാതൊരു പ്രസക്തിയുമില്ലാത്ത പാര്‍ട്ടിയാണ് സിപിഐഎം. 
 
തറവാടുകളില്‍ സ്വത്ത് വീതം വയ്ക്കുമ്പോള്‍ സ്ഥലത്തിനും വീടിനും കണക്കുണ്ടാവും, പക്ഷെ, കിണ്ടിയുടേയും കോളാമ്പിയുടേയും കണക്ക് ആരും എടുക്കാറില്ല. അതുപോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്ന് മുരളീധരന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിള്ളയെ ആർക്കും വേണ്ട, പത്തനം‌തിട്ടയുടെ രക്ഷകൻ സുരേന്ദ്രനോ? ; അമിത് ഷായുടെ നിലപാടിൽ ഞെട്ടി ബിജെപി