Webdunia - Bharat's app for daily news and videos

Install App

പത്തനംതിട്ടയിൽ കെ സുരേന്ദ്രന് സാധ്യത , ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലിൽ, ശ്രീധരൻ പിളളയെ വെട്ടി ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക

പട്ടികയിലുളള ചില സ്ഥാനാർത്ഥികളുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ടെന്ന് യോഗത്തിനു ശേഷം ബിജെപി നേതാവ് പികെ കൃഷ്ണദാസ് അറിയിച്ചു.

Webdunia
ബുധന്‍, 20 മാര്‍ച്ച് 2019 (10:17 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപി പട്ടികയ്ക്ക് അന്തിമരൂപമായതായി സൂചന. പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കാനായി പിടിവാശി തുടർന്ന സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിളള മത്സരിക്കേണ്ടന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായി സൂചന. ശ്രീധരൻപിളള മാറി നിൽക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. ഇതോടെ പത്തനംതിട്ടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
 
കേന്ദ്രനേതൃത്വം അംഗീകരിച്ചുവെന്ന് പാർട്ടി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു. രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്തശേഷം പട്ടിക തയ്യാറാക്കിയത്. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടികയിൽ കേന്ദ്രം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുക്കിയ പട്ടിക ബിജെപി സംസ്ഥാന അധ്യക്ഷൻ അമിത് ഷായുക്കു കൈമാറി. ഇന്നുവൈകിട്ടോ നാളയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. 
 
പട്ടികയിലുളള ചില സ്ഥാനാർത്ഥികളുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ടെന്ന് യോഗത്തിനു ശേഷം ബിജെപി നേതാവ് പികെ കൃഷ്ണദാസ് അറിയിച്ചു. പുതിയ റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ മത്സര രംഗത്തുണ്ടാകും. ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്.  പാലക്കാടാണ് മത്സരിക്കാൻ ലഭിക്കുന്നതെങ്കിൽ മത്സരിക്കാനില്ല എന്ന നിലപാടിലായിരുന്നു ശോഭാ സുരേന്ദ്രൻ. 
 
പത്തനംതിട്ട സീറ്റിനെച്ചൊല്ലിയുളള പിടിവലിയാണ് ബിജെപി സ്ഥാനാർത്ഥി നിർണ്ണയക പട്ടിക അനിശ്ചിതത്വത്തിലാക്കിയത്. പി എസ് ശ്രീധരൻപിളള, കെ സുരേന്ദ്രൻ, എംടി രമേശ് എന്നിവർക്കു പുറമേ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനായി രംഗത്തെത്തി. ഇതോടെ സ്ഥാനാർത്ഥി നിർണ്ണയം സങ്കീർണ്ണമായി. ബിജെപി വിജയസാധ്യതയുളള സീറ്റുകളായി പരിഗണിക്കുന്ന പത്തനംതിട്ടയോ, തൃശ്ശൂരോ മത്സരിക്കാൻ കിട്ടിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവില്ല എന്ന നിലപാടിലായിരുന്നു സുരേന്ദ്രൻ. എന്നാൽ തൃശ്ശൂർ സീറ്റ് ബിഡിജെഎസിനു ബിജെപി വിട്ടുകൊടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്

പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍

അടുത്ത ലേഖനം
Show comments