Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനി, ക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുത്; സംഘപരിവാർ വീണ്ടും രംഗത്ത്

പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനി, ക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുത്; സംഘപരിവാർ വീണ്ടും രംഗത്ത്
, ബുധന്‍, 20 മാര്‍ച്ച് 2019 (08:50 IST)
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും മതപരമായി അധിക്ഷേപിച്ച് സംഘപരിവാർ. പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും, അവരെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരതെന്നും സംഘപരിവാര്‍ അനുകൂലികളായ അഭിഭാഷകര്‍ രംഗത്ത്. 
 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി ലക്ഷ്യമിട്ടുള്ള ഗംഗാ യാത്ര തുടരുന്നതിനിടെയാണ് പുതിയ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കശി ജില്ലാ മജിസ്ട്രേറ്റിന് അഭിഭാഷകരുടെ സംഘം കത്തയച്ചിട്ടുണ്ട്. സനാതന ധര്‍മ്മം ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള കത്തില്‍ ക്ഷേത്രപ്രവേശനത്തില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെ വിലക്കണമെന്നാണ് ഇവരുടെ ആവശം. 
 
നേരത്തെ രാഹുല്‍ ഗാന്ധിക്കെതിരേയും സമാനമായ ആരോപണവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ അച്ഛന്‍ മുസ്ലിമും അമ്മ ക്രിസ്ത്യാനിയുമാണ്. അങ്ങനെയുള്ളപ്പോള്‍ താന്‍ ബ്രാഹ്മണന്‍ ആണെന്ന് രാഹുല്‍ പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു കേന്ദ്ര മന്ത്രിയായ അനന്ത്കുമാര്‍ ഹെഗ്ഡ്ഡെ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ്റിങ്ങൽ അടൂർ പ്രകാശന്, ആലപ്പുഴയിൽ ഷാനിമോൾ; രണ്ടിടങ്ങളില്‍ കൂടി ഔദ്യോഗിക പ്രഖ്യാപനം, വയനാട്ടിൽ അനിശ്ചിതത്വം