Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സിപിഎം നടപടി മര്യാദകേടെന്ന് കോൺഗ്രസ്, തർക്കം മുറുകുന്നു; ബംഗാളിൽ സഖ്യം പൊളിഞ്ഞേക്കും

സിപിഎം ചെയ്തത് മര്യാദകേടാണെന്ന് ബംഗാൾ പിസിസി അധ്യക്ഷൻ സോമേന്ദ്ര നാഥ് മിത്ര കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

West Bengal
, ഞായര്‍, 17 മാര്‍ച്ച് 2019 (10:59 IST)
പശ്ചിമ ബംഗാളിൽ മമതയ്ക്കെതിരെ സഖ്യമുണ്ടാക്കാനുളള കോൺഗ്രസ്-സിപിഎം നീക്കം പൊളിയുന്നു. ധാരണ മറികടന്നു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സിപിഎം നടപടിയെ തുടർന്നാണ് പൊട്ടിത്തെറി പരസ്യമായത്. 
 
സിപിഎം ചെയ്തത് മര്യാദകേടാണെന്ന് ബംഗാൾ പിസിസി അധ്യക്ഷൻ സോമേന്ദ്ര നാഥ് മിത്ര കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. കോൺഗ്രസ് ആവശ്യപ്പെട്ടിരുന്ന പുരുളിയ, ബാഷിഹട്ട് മണ്ഡലങ്ങളിൽ സിപിഎം ഘടകകക്ഷികൾക്ക് സീറ്റ് നൽകിയതാണ് പിസിസിയെ ചൊടിപ്പിച്ചത്. സിപിഐയ്ക്കും ഫോർവേഡ് ബ്ലോക്കിനുമാണ് ഈ സീറ്റുകൾ സിപിഎം നൽകിയത്.
 
പ്രാഥമിക ധാരണകൾ പോലും കാറ്റിൽപ്പറത്താനാണ് സിപിഎമ്മിന്റെ ഭാവമെങ്കിൽ സഖ്യം വേണ്ടന്നാണ് കോൺഗ്രസ് നിലപാട്. സീറ്റുകൾ വീതം വച്ചതിനെ ചൊല്ലി ഇനിയൊരു ചർച്ചയ്ക്കു സന്നദ്ധമല്ലെന്ന് സിപിഎമ്മും കടുപ്പിച്ചു തന്നെയാണ്. കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശമനുസരിച്ചു മുന്നോട്ട് പോകാനാണ് പിസിസിയുടെ തീരുമാനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂസിലാൻഡ് ഭീകരാക്രമണം: മരണസംഖ്യ 50 ആയി, കൊല്ലപ്പെട്ടവരിൽ അഞ്ച് ഇന്ത്യക്കാർ, ആൻസി അലിയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി