‘കൃഷിയിടത്തില്‍ നിന്ന് ജാഥയില്‍ ചേര്‍ന്നവരുടെതാണ് കത്തി’;പാലക്കാട് വീണത് വടിവാളല്ല, കാര്‍ഷികാവശ്യത്തിനുള്ള കത്തിയെന്ന വിശദീകരണവുമായി സിപിഐഎം

വിഷയത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

ശനി, 6 ഏപ്രില്‍ 2019 (17:38 IST)
പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് വാഹന പ്രചരണത്തിനിടയ്ക്ക് ബൈക്കില്‍ നിന്ന് വീണത് വടിവാളല്ല കാര്‍ഷികാവശ്യത്തിനുള്ള കത്തിയാണെന്ന് സിപിഐഎം. കഴിഞ്ഞ ദിവസം ഒറ്റപ്പാലം മണ്ഡലത്തില്‍ പര്യടനം നടക്കവെയാണ് എംബി രാജേഷിന്റെ വാഹനത്തെ പിന്തുടർന്നു വന്ന ബൈക്കില്‍ നിന്ന് വാള്‍ തെറിച്ചു വീണത്. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ വളഞ്ഞു നില്‍ക്കുകയും വാള്‍ മാറ്റുകയും ചെയ്തിരുന്നു. 
 
ഇപ്പോള്‍ നടക്കുന്നത് വ്യാജപ്രചരണമാണ്. ബൈക്കില്‍ നിന്ന് വീണത് വാളല്ല. കാര്‍ഷികാവശ്യത്തിനുള്ള കത്തിയാണ്. കൃഷിടത്തില്‍ നിന്ന് വന്നു ജാഥയില്‍ ചേര്‍ന്നവരാണ് അപകടത്തില്‍പ്പെട്ടത്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധമാണ് താഴെ വീണത്. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമാണ് സിപിഐഎം വിശദീകരണം.
 
ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വന്നിരുന്നു.വിഷയത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ജില്ല പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് പരാതി നല്‍കും. വടിവാളുമായി വാഹന പ്രചരണജാഥക്കെത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ബിജെപിയും രംഗതെത്തിയിട്ടുണ്ട്. അതിനിടയിലാണ് സിപിഐഎം വിശദീകരണം വന്നിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം പീഡനത്തിന് ഇരയാക്കിയതിന് ശേഷം അർധ നഗ്നയായ നിലയിൽ പാർക്കി ഉപേക്ഷിച്ചു, ഡൽഹിയിൽ മനസിക വൈകല്യമുള്ള സ്ത്രീ നേരിട്ടത് കൊടും ക്രൂരത