Webdunia - Bharat's app for daily news and videos

Install App

എന്ത് തർക്കം? എവിടെ തർക്കം? - പത്തനം‌തിട്ടയിൽ അനിശ്ചിതത്വമില്ലെന്ന് കുമ്മനം; നറുക്ക് വീഴുന്നത് സുരേന്ദ്രനോ?

കെ സുരേന്ദ്രനും പി എസ് ശ്രീധരന്‍ പിള്ളയും മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തിയായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

Webdunia
വെള്ളി, 22 മാര്‍ച്ച് 2019 (11:28 IST)
പത്തനംതിട്ട സ്ഥാനർത്ഥിയെ ചൊല്ലി തർക്കങ്ങളോന്നുമില്ലെന്ന് കുമ്മനം രാജശേഖരൻ.  ഇന്നോ നാളയോ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. നടപടി ക്രമങ്ങൾ കാരണമാണ് പ്രഖ്യാപനം നീളുന്നതെന്നും കുമ്മനം പറഞ്ഞു. 
 
വട്ടിയൂർകാവിൽ ബിജെപിയെ തോൽപ്പിക്കാൻ വോട്ടു മറിച്ചവരാണ് സിപിഎം. അങ്ങനെയുളള സിപിഎമ്മിനു ബിജെപി വോട്ടു മറിക്കുമെന്ന് ആരോപിക്കാനുളള യോഗ്യത എന്താണെന്നും കുമ്മനം ചോദിച്ചു. വട്ടിയൂർക്കാവിൽ എങ്ങനെയാണ് സിപിഎം സ്ഥാനാർത്ഥി മൂന്നാമത്തേക്കു പോയതെന്ന് എല്ലാവർക്കും അറിയാം. ഈ തെരഞ്ഞെടുപ്പിലും അത്തരത്തിൽ വോട്ടു മറിക്കൽ പ്രതീക്ഷിക്കുന്നുണ്ട്. നിലനിൽപ്പിനു വേണ്ടിയാണ് സിപിഎം ഇങ്ങനെ ചെയ്യുന്നതെന്നും കുമ്മനം പറഞ്ഞു. 
 
കെ സുരേന്ദ്രനും പി എസ് ശ്രീധരന്‍ പിള്ളയും മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തിയായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി ആദ്യ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തുവിട്ടത്. 13 സീറ്റുകളിലാണ് മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലിലും എ എന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയിലും കെ എസ് രാധാകൃഷ്ണന്‍ ആലപ്പുഴയിലും മത്സരിക്കും. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജെപി നഡ്ഡയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mankoottathil: ഇനി രക്ഷയില്ല, രാജി തന്നെ ശരണം; രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി, ഹൈക്കമാൻഡും കൈയ്യൊഴിഞ്ഞു

Rahul Mankoottathil: 'അതെങ്ങനാ, കൂടെ കിടന്നവനല്ലേ രാപ്പനിയറിയൂ'; രാഹുൽ വിഷയത്തിൽ ഷാഫിയെ വിമർശിച്ച് ടി വി രാജേഷ്

Rahul Mamkootathil: വെറുതെ രാജിവെച്ചാല്‍ പോരാ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം; രാഹുലിനെതിരായ വികാരം ശക്തം

Rahul Mankoottathil: ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാർട്ടിക്കില്ല; രാഹുലിനെ പുറത്താക്കണമെന്ന് ജോസഫ് വാഴയ്ക്കൻ

'പ്രൊഫസറായ വൈദികന്‍ ബലമായി ചുംബിച്ചു'; തുറന്നുപറച്ചിലുകളുമായി മുന്‍ കന്യാസ്ത്രീയുടെ ആത്മകഥ

അടുത്ത ലേഖനം
Show comments