Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ഇത്രയും ദുഷിച്ച മനസുള്ള കാവൽക്കാരനെ കത്തിക്കുകയാണ് വേണ്ടത്: രേണുക

രേണുക
, വെള്ളി, 22 മാര്‍ച്ച് 2019 (09:13 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ‘മേം ഭീ ചൗക്കീദാര്‍’ ക്യാമ്പയിനെതിരെ രംഗത്ത് വന്ന നടി രേണുക ഷഹാന് നേരെ അശ്ലീല പരാമര്‍ശവുമായി സംഘപരിവാര്‍ അനുകൂലികള്‍ അണിനിരന്നിരുന്നു. ക്യാമ്പെയിനിൽ മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബറും പങ്കാളിയായതിനെയാണ് നടി വിമർശിച്ചത്. 
 
എന്നാൽ, സംഘപരിവാറിന്റെ ആക്രമണത്തെ ശക്തമായി എതിർക്കുകയാണ് രേണുക. സജീന്ദ്ര ജാ എന്ന സംഘപരിവാര്‍ അനുകൂല പ്രൊഫൈലില്‍ നിന്നായിരുന്നു രേണുകയ്‌ക്കെതിരെ അശ്ലീല കമന്റ് ഇട്ടത്. ” നിങ്ങള്‍ സ്വയം തുണിയുരിയാന്‍ തയ്യാറായാല്‍ നിങ്ങളെ അവര്‍ വെറുതെ മണത്തിട്ട് പോകുമെന്ന് കരുതണ്ട. എം.ജെ അക്ബര്‍ ആരേയും ബലാത്സംഗം ചെയ്തിട്ടില്ല. ആ സ്ത്രീകള്‍ എല്ലാം നന്നായി ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹം അവരെ സന്തോഷിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ സല്‍മാന്‍ ഖാനൊപ്പം സന്തോഷിച്ച പോലെ. നിങ്ങള്‍ക്ക് അത് ഓര്‍മ്മയുണ്ടാകുമെന്ന് കരുതുന്നു”- എന്നായിരുന്നു ഇയാള്‍ ട്വിറ്ററില്‍ കുറിച്ചത്.
 
ഇതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികളുടെ വായടപ്പിച്ച് രേണുക ഷഹാന്‍ എത്തി. ടോയ്‌ലറ്റിന് പോലും യോജിക്കാത്ത ചിന്തകളാണല്ലോ താങ്കളുടേതെന്നും എത്ര മോശമായാണ് നിങ്ങളുടെ ആലോചന പോകുന്നതെന്നും രേണുക ചോദിച്ചു. ”ഇത്രയും ദുഷിച്ച മനസ്സുള്ള സ്വയം കാവല്‍ക്കാരനെന്ന് വിളിക്കുന്നവനെ കത്തിക്കുകയാണ് വേണ്ടത്.‘ - രേണുക കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാനൊരു കൊലയാളിയല്ല, അക്രമരാഷ്ട്രീയം പ്രചാരണ വിഷയമാക്കും: കെ മുരളീധരൻ