Webdunia - Bharat's app for daily news and videos

Install App

രാഹുലിനായി പിടിവലി; തമിഴ്നാട്ടിൽ മത്സരിക്കണമെന്ന് തമിഴ്ഘടകം

ശിവഗംഗ മണ്ഡലത്തിൽ രാഹുൽ മത്സരിക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.

Webdunia
ഞായര്‍, 24 മാര്‍ച്ച് 2019 (15:38 IST)
എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ തമിഴ്നാട്ടിൽ മത്സരിക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ് തമിഴ് ഘടകം. തമിഴ്നാട്ടിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം തമിഴ് ഘടകം പാർട്ടി ദേശീയ നേതൃത്വത്തിനു മുന്നിൽ വച്ചതായി തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ എസ് അഴഗിരി പറഞ്ഞു. രാഹുൽ സ്ഥാനാർത്ഥിയാകാൻ തമിഴ്നാട്ടിലെ പാർട്ടി പ്രവർത്തകരും നേതാക്കളും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
ശിവഗംഗ മണ്ഡലത്തിൽ രാഹുൽ മത്സരിക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. തമിഴ്നാട്ടിൽ ഡിഎംകെയുമായി സഖ്യത്തിലുളള കോൺഗ്രസ് ഒൻപത് സീറ്റുകളിലാണ് മത്സരിക്കുന്നത്. മണ്ഡലത്തിൽ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയാണ് ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ കോൺഗ്രസ് മുതിർന്ന നേതാവ് പി ചിതംബരത്തിൽന്റെ മകൻ കാർത്തി ചിതംബരമാണ് ഇവിടെ നിന്നും മത്സരിച്ചത്. 
 
ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കര്‍ണാടകയാണ്. പിന്നീട് തമിഴ്നാടും ആവശ്യപ്പെട്ടു. ഇന്നലെയാണ് കേരളത്തിലെ വയനാട് നിയോജക മണ്ഡലത്തിൽ നിന്നും രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകും എന്ന വാർത്തകൾ ഉയർന്നു വന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments