Webdunia - Bharat's app for daily news and videos

Install App

വാസ്തു ദോഷം; ലോട്ടറിയടിച്ച് കിട്ടിയ 6 കോടി രൂപയുടെ ആഡംബര ഫ്ലാറ്റ് ഉപേക്ഷിച്ച് ശിവസേന പ്രവർത്തകൻ

ഡി​സം​ബ​റിൽ മ​ഹാ​രാ​ഷ്ട്ര ഹൗ​സിം​ഗ് ആ​ൻ​ഡ് ഏ​രി​യ ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി നടത്തിയ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ലാണ് ഷി​ർ​ക്കെ രണ്ട് ഫ്ലാറ്റുകൾ സ്വന്തമായി നേടുന്നത്.

Webdunia
ഞായര്‍, 24 മാര്‍ച്ച് 2019 (15:08 IST)
ലോ​ട്ട​റി​യിലൂടെ ലഭിച്ച കോടികൾ വിലയുള്ള ഫ്ളാ​റ്റ് വാസ്തു പ്രശ്നങ്ങൾ ഉള്ളതിനെ തുടർന്ന്‌ ശി​വ​സേ​നാ പ്ര​വ​ർ​ത്ത​ക​ൻ വേ​ണ്ടെ​ന്നു​വ​ച്ചു. വിനോദ് ശിർക്കെ എന്ന ശിവസേന പ്രവർത്തകനാണ് ഫ്ലാറ്റ് വേണ്ടെന്ന് വച്ചത്. ബ്രി​ഹ​ൻ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ ശി​വ​സേ​നയുടെ നേതാവാണ് ശിർക്കെ.
 
ഡി​സം​ബ​റിൽ മ​ഹാ​രാ​ഷ്ട്ര ഹൗ​സിം​ഗ് ആ​ൻ​ഡ് ഏ​രി​യ ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി നടത്തിയ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ലാണ് ഷി​ർ​ക്കെ രണ്ട് ഫ്ലാറ്റുകൾ സ്വന്തമായി നേടുന്നത്. 4.99 കോ​ടി രൂ​പ, 5.8 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ വി​ല​യുള്ള ര​ണ്ടു ഫ്ളാ​റ്റു​ക​ളാ​ണ് ഇത്. ഇ​തി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നു ഷി​ർ​ക്കെ​യ്ക്കു തെ​ര​ഞ്ഞെ​ടു​ക്കാം.
 
എ​ന്നാ​ൽ, വാ​സ്തു പ്ര​ശ്നം ചൂണ്ടിക്കാണിച്ച് ഇ​തി​ൽ വി​ല​കൂ​ടി​യ ഫ്ളാ​റ്റ് ഏ​റ്റെ​ടു​ക്കാ​ൻ ഷി​ർ​ക്കെ വി​സ​മ്മ​തി​ക്കു​ക​യാ​യി​രുന്നു. വാ​സ്തു ഉ​പ​ദേ​ശ​ക​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് 5.8 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഫ്ളാ​റ്റ് ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ശിർ​ക്കെ പ​റ​ഞ്ഞു. മി​ക​ച്ച രാ​ഷ്ട്രീ​യ ഭാ​വി​ക്കും സാ​മൂ​ഹ്യ ജീ​വി​ത​ത്തി​നും ഫ്ളാ​റ്റി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്ന് ത​ന്‍റെ വാ​സ്തു ഉ​പ​ദേ​ശ​ക​ൻ നി​ർ​ദേശി​ച്ചു. എ​ന്നാ​ൽ വി​ല​കൂ​ടി​യ ഫ്ളാ​റ്റി​ൽ ഇ​തി​നു ക​ഴി​യി​ല്ല. ര​ണ്ടാം ഫ്ളാ​റ്റി​ൽ മാ​റ്റ​ങ്ങ​ൾ​ക്ക് അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് 4.99 കോ​ടി വി​ല​മ​തി​ക്കു​ന്ന ഫ്ളാ​റ്റ് തെ​ര​ഞ്ഞെ​ടു​ക്കാ​ൻ താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഷി​ർ​ക്കെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments