നാമനിർദേശ പത്രികാ സമർപ്പണം; രാഹുൽ ബുധനാഴ്ച എത്തിയേക്കും; മാവോയിസ്റ്റ് ഭീഷണിയെത്തുടർന്ന് പ്രത്യേക സുരക്ഷ ഒരുക്കാൻ പൊലീസ്
പ്രചാരണത്തിനായി രാഹുല്‍ ഒന്നോ രണ്ടോ തവണ മാത്രമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മണ്ഡലത്തില്‍ എത്തൂ.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് രാഹുല്‍ ഗാന്ധി ബുധനാഴ്ച വയനാട് എത്തിയേക്കും. റോഡ്ഷോയ്ക്ക് ശേഷം പത്രിക സമര്‍പ്പിക്കാനാണ് സാധ്യത. പ്രമുഖ ദേശീയ നേതാക്കളെ അണിനിരത്തിയുള്ള ശക്തി പ്രകടനത്തില്‍ പ്രിയങ്കാ ഗാന്ധിയെയും എത്തിക്കാന്‍ നീക്കങ്ങളുണ്ട്. ഇന്നലെയായിരുന്നു രാഹുലിന്റെ സ്ഥാനാര്‍ഥിഥ്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്
ദക്ഷിണേന്ത്യയില്‍ നിന്ന് രണ്ടാം മണ്ഡലം തിരഞ്ഞെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം വന്‍ ആഘോഷം ആക്കാനുള്ള ഒരുക്കങ്ങളിലാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി. നാളെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കും. ഇതില്‍ പങ്കെടുക്കുന്ന രാഹുല്‍ തൊട്ടടുത്ത ദിവസം വയനാട് എത്താനാണ് സാധ്യത. ബുധാനാഴ്ചയോ വ്യഴാഴ്ചയോ പത്രിക സമര്‍പ്പിക്കും.എസ്പിജി സുരക്ഷയുള്ള നേതാവയതിനാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും റോഡ് ഷോ യുടെ കാര്യത്തില്‍ അന്തിമ തീരുമാനം. രാഹുലിനെ പ്രിയങ്കാ ഗാന്ധിയും അനുഗമിക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി, കേരളാ ചുമതലയുള്ള എഐസി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് എന്നിവരും വയനാട് എത്തും.
പ്രചാരണത്തിനായി രാഹുല്‍ ഒന്നോ രണ്ടോ തവണ മാത്രമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മണ്ഡലത്തില്‍ എത്തൂ. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറക്കാന്‍ ആണ് പാര്‍ട്ടിയുടെ നീക്കം.