Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വ്യാജ വാഗ്ദാനങ്ങൾ ജനങ്ങൾ തിരിച്ചറിയണം: നരേന്ദ്ര മോദി

രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വ്യാജ വാഗ്ദാനങ്ങൾ ജനങ്ങൾ തിരിച്ചറിയണം: നരേന്ദ്ര മോദി
, തിങ്കള്‍, 1 ഏപ്രില്‍ 2019 (08:30 IST)
തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വ്യാജവാഗ്ദാനങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ച ന്യായ് പദ്ധതിയെ പരോക്ഷമായി വിമര്‍ശിച്ചാണ് മോദി ഇക്കാര്യം പറഞ്ഞത്. മേം ഭി ചൗകിദാര്‍ ക്യാമ്പയനിലാണ് മോദി ഇക്കാര്യം പറഞ്ഞത്. 
 
കോണ്‍ഗ്രസ് നുണ പരത്തുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ശൈലി ഇതാണ്. രാജ്യത്തിന് വേണ്ടത് കാവല്‍ക്കാരനെയാണ്. പക്ഷേ സങ്കുചിത മനോഭാവമുള്ളവര്‍ കാവല്‍ക്കാരെ ഇകഴ്ത്തികാട്ടുന്നു. രാഷ്ട്രം ആവശ്യപ്പെടുന്നത് രാജവിനെ അല്ല മറിച്ച കാവല്‍ക്കാരനെയാണെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു. 
 
എന്നാൽ, മോദിയുടെ ഉപദേശം ബിജെപിക്ക് തന്നെ പാരയായിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ധാരാളം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. തൊഴില്‍ അവസരം വര്‍ധിപ്പിക്കും, കള്ളപ്പണം തിരിച്ച് പിടിക്കും, എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കും തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു അന്ന് ബിജെപി നല്‍കിയത്. ആ വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയോ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചോദിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉടക്കി, കോൺഗ്രസിനെ ഒഴിവാക്കിയുള്ള പുതിയ രാഷ്ട്രീയ ബദലിന് സി പി എം നീക്കം