Select Your Language

Notifications

webdunia
webdunia
webdunia
Friday, 25 April 2025
webdunia

ബിജെഡി സ്ഥാനാർത്ഥി ലൈംഗീകമായി പീഡിപ്പിച്ചു; ഒഡീഷ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം

സംഭവത്തിനുശേഷം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികമാണെന്നും ഭുവനേശ്വർ ഡിസിപി അറിയിച്ചു.

BJD
, ശനി, 6 ഏപ്രില്‍ 2019 (16:23 IST)
ഉഡാല മണ്ഡലത്തിലെ ബിജെഡി സ്ഥാനാർത്ഥി ശ്രീനാഥ് സോറൻ ലൈംഗീകമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വസതിക്കു മുന്നിൽ യുവതിയുടെ ആത്മഹത്യാ ശ്രമം. മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്താൻ ശ്രമിച്ച യുവതിയെ ജീവനക്കാർ അവസരോചിതമായി ഇടപെട്ട് രക്ഷിക്കുകയായിരുന്നു.
 
സംഭവത്തിനുശേഷം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികമാണെന്നും ഭുവനേശ്വർ ഡിസിപി അറിയിച്ചു. മുഖ്യമന്ത്രിയുടെ വസതിയായ നവീൻ നിവാസിന്റെ മുന്നിലേക്കെത്തിയ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്താൻ ശ്രമിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞ് രക്ഷപെടുത്തിയെന്നും ഡിസിപി കൂട്ടിച്ചേർത്തു. 
 
സ്ഥാനാർത്ഥിയായ ശ്രീനാഥ് സോറിൽ നിന്നും താൻ നേരിട്ട ലൈംഗിക പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും അവർ നടപടിയെക്കാത്തതിനെ തുടർന്നാണ് കടുംകൈക്ക് മുതിർന്നതെന്നും യുവതി വ്യക്തമാക്കി. എന്നാൽ യുവതിയുടെ ആരോപണം രാഷ്ട്രീയ ഗൂഡാലോചനയാണെന്നാണ് ശ്രീനാഥ് സോറിന്റെ പ്രതികരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്യാലക്സി A50ക്ക് പിന്നാലെ A20യെയും ഇന്ത്യയിലെത്തിച്ച് സാംസങ്, വില ആരെയും അമ്പരപ്പിക്കുന്നത് !