Webdunia - Bharat's app for daily news and videos

Install App

കേസുകളുടെ എണ്ണം കൂടി; വീണ്ടും പത്രിക നൽകാനൊരുങ്ങി ശോഭാ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും

40 കേസുകളാണ് ശോഭാ സുരേന്ദ്രനെതിരെയുള്ളത്.

Webdunia
വ്യാഴം, 4 ഏപ്രില്‍ 2019 (13:27 IST)
പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനു പുറമേ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികളായ ശോഭാ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കും. ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ത്താലും അക്രമസംഭവങ്ങളുമായും ബന്ധപ്പെട്ട കേസുകള്‍ കൂടിയതിനാലാണ് ഇരുവരും പത്രിക വീണ്ടും സമര്‍പ്പിക്കുന്നത്.
 
40 കേസുകളാണ് ശോഭാ സുരേന്ദ്രനെതിരെയുള്ളത്. ആറ്റിങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭ പുതിയ കേസുകളുടെ വിവരങ്ങള്‍ കൂടി നാമനിര്‍ദേശ പത്രികയില്‍ ഉള്‍പ്പെടുത്തി പുതിയ പത്രിക നല്‍കും.
 
ഏഴു കേസുകള്‍ ഉണ്ടെന്നാണ് എ എന്‍ രാധാകൃഷ്ണന്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. എന്നാല്‍ 146 കേസുകള്‍ കൂടിയാണ് എ.എന്‍ രാധാകൃഷ്ണനെതിരെയുള്ളതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണനും പുതിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനൊരുങ്ങുന്നത്.
 
കെ സുരേന്ദ്രനും ഇന്ന് പുതിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 20 കേസുകള്‍ തനിക്കെതിരെയുണ്ടെന്നാണ് കെ സുരേന്ദ്രന്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ 29ആം തിയ്യതി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാജിവയ്ക്കില്ലെന്ന് രാഹുല്‍, ഒടുവില്‍ സതീശന്‍ നിര്‍ബന്ധിച്ചു; കൈവിട്ട് ഷാഫിയും

Rahul Mamkootathil: നിര്‍ണായക നീക്കം നടത്തി ചെന്നിത്തല; സതീശനും കൈവിടേണ്ടിവന്നു

പരാതിക്കാരി എന്റെ മകളെപ്പോലെയാണ്; എത്ര വലിയ ആളായാലും നടപടിയെടുക്കുമെന്ന് വിഡി സതീശന്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ചൈനയാണ് ഭീഷണി, ഇന്ത്യയെ പിണക്കരുത്, ട്രംപിന് മുന്നറിയിപ്പുമായി വീണ്ടും നിക്കി ഹേലി

അടുത്ത ലേഖനം
Show comments