Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്രിക സമർപ്പിക്കാൻ കെ സുരേന്ദ്രൻ എത്തി, ചങ്കായി കൂട്ടിന് ചെമ്പ് മോഷണ കേസിലെ പ്രതി!

ക്ഷേത്രത്തില്‍ നിന്നും ചെമ്പ് പാളി അടര്‍ത്തി മാറ്റി വിറ്റ് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി ടി ആര്‍ അജിത് കുമാറാണ് സുരേന്ദ്രനൊപ്പം എത്തിയത്.

പത്രിക സമർപ്പിക്കാൻ കെ സുരേന്ദ്രൻ എത്തി, ചങ്കായി കൂട്ടിന് ചെമ്പ് മോഷണ കേസിലെ പ്രതി!
പത്തനംതിട്ട , വ്യാഴം, 4 ഏപ്രില്‍ 2019 (11:29 IST)
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ കൂടെ പത്രിക നല്‍കാന്‍ എത്തിയത് ചെമ്പ് മോഷണക്കേസിലെ പ്രതി. ക്ഷേത്രത്തില്‍ നിന്നും ചെമ്പ് പാളി അടര്‍ത്തി മാറ്റി വിറ്റ് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി ടി ആര്‍ അജിത് കുമാറാണ് സുരേന്ദ്രനൊപ്പം എത്തിയത്.
 
ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗവും ക്ഷേത്രഭരണ സമിതി മുന്‍ പ്രസിഡന്റുമായ പെരിങ്ങനാട് പോത്തടി തട്ടാനപ്പള്ളില്‍ അജിത് കുമാറാണ് സുരേന്ദ്രനൊപ്പം കളക്ടര്‍ മുമ്പാകെ എത്തിയത്. തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ നാലമ്പലത്തില്‍ ചെമ്പുപാകാന്‍ വാങ്ങിയ 3,126 കിലോ ചെമ്പുപാളി മോഷ്ടിച്ചു വിറ്റുവെന്ന കേസില്‍ അടൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നേരിടുന്നയാളാണ് അജിത്. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. അടൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 
കേസിനെ തുടര്‍ന്ന് ക്ഷേത്ര ട്രസ്റ്റ് പൊതുയോഗം നടത്തി പത്തുവര്‍ഷത്തേക്ക് ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അടൂര്‍ സിഐയായിരുന്ന മനോജാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അജിത് കുമാര്‍ പ്രസിഡന്റായിരിക്കെ ക്ഷേത്രത്തില്‍ നമസ്‌കാര മണ്ഡപം പുതുക്കി പണിയുന്നതിനായി ലക്കടിയില്‍ നിന്നും തടി വാങ്ങിയെന്ന കണക്ക് കാണിച്ച് 27 ലക്ഷം രൂപ തട്ടിയെടുത്തതായി പുതുതായി ചുമതലയേറ്റ ഭരണസമിതി പത്തനംതിട്ട ജില്ലാ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അജിത് കുമാറിന്റെ വസ്തുക്കളെല്ലാം കോടതി കണ്ടുകെട്ടുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടിലേക്ക് പോയ രാഹുൽ അമേഠിയെ അപമാനിച്ചു; ജനങ്ങൾ അത് പൊറുക്കില്ലെന്ന് സ്മൃതി ഇറാനി