Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശ്ശൂരിൽ സുരേഷ് ഗോപി സ്ഥാനാർത്ഥിയായേക്കും;അമിത് ഷാ സംസാരിച്ചു, പ്രഖ്യാപനം ഇന്നുണ്ടാകും

തൃശൂരില്‍ മത്സരിക്കാനുള്ള സന്നദ്ധത സുരേഷ് ഗോപി അറിയിച്ചതായും സൂചനയുണ്ട്.

Suresh Gopi
, ചൊവ്വ, 2 ഏപ്രില്‍ 2019 (12:07 IST)
തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. സുരേഷ് ഗോപിയെ അമിത് ഷാ ദല്‍ഹിയക്ക് വിളിപ്പിച്ചു. അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ തുഷാർ വെള്ളാപ്പള്ളിയെ ബിഡിജെഎസ് സ്ഥാനാർത്ഥിയായി തൃശ്ശൂരിൽ പ്രഖ്യാപിച്ചിരുന്നുസ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സുരേഷ് ഗോപിയുമായി ജില്ലാ നേതൃത്വം സംസാരിച്ചതായാണ് വിവരം. തൃശൂരില്‍ മത്സരിക്കാനുള്ള സന്നദ്ധത സുരേഷ് ഗോപി അറിയിച്ചതായും സൂചനയുണ്ട്.
 
എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാകും എന്ന പ്രഖ്യാപനം വന്നതോടുകൂടെ ബിഡിജെഎസ് നേതാവ് പൈലി വാദ്യാട്ടിനെ മാറ്റി തുഷാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്നലെയായിരുന്നു പ്രഖ്യാപനം. ഇതോടെ ബിഡിജെഎസിന് വെച്ച തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കുകയായിരുന്നു.
 
സുരേഷ് ഗോപി തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.കേന്ദ്ര നേതൃത്വം പറയുന്നത് അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് മത്സരിക്കുന്നത് സംബന്ധിച്ച് സുരേഷ് ഗോപി സ്വീകരിച്ച നിലപാട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുപ്രീം കോടതിയിലും തിരിച്ചടി;ഹാർദിക് പട്ടേലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല