Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

തോറ്റാൽ രാജ്യസഭാ സീറ്റ് നൽകണമെന്ന് തുഷാർ, വെള്ളാപ്പള്ളി ഇല്ലെങ്കില്‍ ബിഡിജെഎസിന് തൃശൂര്‍ സീറ്റില്ലെന്ന് ബിജെപി; മുന്നണിയിൽ തർക്കം

ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്നും തൃശൂര്‍ സീറ്റ് ബിഡിജെഎസിന് തന്നെ ലഭിക്കണമെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്.

Thushar Vellappally
, ശനി, 23 മാര്‍ച്ച് 2019 (12:22 IST)
ബിജെപിയില്‍ പത്തനംതിട്ട സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ എന്‍ഡിഎ മുന്നണിയിലും അഭിപ്രായ വ്യത്യാസം. തുഷാര്‍ ഇല്ലെങ്കില്‍ ബിഡിജെഎസിന് തൃശൂര്‍ സീറ്റ് നല്‍കില്ലെന്ന നിലപാടിലാണ് ബിജെപി. തുഷാര്‍ തൃശൂരില്‍ മത്സരിക്കുന്നില്ലെങ്കില്‍ സീറ്റ് കെ സുരേന്ദ്രന് നല്‍കിയും പത്തനംതിട്ടയില്‍ പി എസ് ശ്രീധരന്‍പിള്ളയെ നിര്‍ത്തിയും പ്രശ്‌നം പരിഹരിക്കാനുള്ള നീക്കം ബിജെപി നേതൃത്വം നടത്തുന്നുണ്ട്.
 
ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്നും തൃശൂര്‍ സീറ്റ് ബിഡിജെഎസിന് തന്നെ ലഭിക്കണമെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്. തന്റെ സ്ഥാനാര്‍തിത്വം ഉറപ്പിക്കാറായിട്ടില്ലെന്ന് ബിഡിജെഎസ് നേതാവ് പറഞ്ഞു. തൃശൂരും പത്തനംതിട്ടയുമായി പാക്കേജില്ല. തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കില്ല. തൃശൂര്‍ ഉള്‍പ്പെടെ അഞ്ച് സീറ്റുകള്‍ ബിഡിജെഎസിന് നല്‍കിയതാണ്. മത്സരിക്കാന്‍ മോഡിയും അമിത് ഷായും ആവശ്യപ്പെട്ടു. 
 
സ്ഥാനാര്‍ത്ഥികളെ ബിഡിജെഎസ് പാര്‍ട്ടിയോഗം ചേര്‍ന്ന ശേഷം പ്രഖ്യാപിക്കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. തുഷാര്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മുമ്പാകെ വെയ്ക്കുന്ന ഉപാധികള്‍ എന്തൊക്കെയാണെന്ന് വ്യക്തമല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘രാഷ്ട്രീയ രംഗത്തെ അഴിമതിക്കഥകൾ’ - എം എൽ എ പ്രതിഭയുടെ കുറിപ്പ് വൈറൽ