നിലപാട് മാറ്റി വെള്ളാപ്പള്ളി: തുഷാർ മത്സരിക്കുന്നതിൽ എതിരില്ല, എസ്എൻഡിപിക്കു ഒരു പാർട്ടിയോടും പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല
നേരത്തെ ബിഡിജെഎസ് അധ്യക്ഷനായ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നതിനെ വെള്ളാപ്പള്ളി ശക്തമായി എതിർത്തിരുന്നു.
ലോക്സ്ഭാ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന വിഷയത്തിൽ നിലപാട് മാറ്റി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ മത്സരിക്കുന്നതിൽ താൻ എതിരല്ല. തുഷാറിനുളളത് ശക്തമായ സംഘടനാ സംസ്ക്കാരം. എസ്എൻഡിപി സ്ഥാന ഭാരവാഹിത്വം രാജിവയ്ക്കേണ്ടി വരുമോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. എസ്എൻഡിപിക്കു ഒരു പാർട്ടിയോടും പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല. തുഷാറിനോടും എസ്എൻഡിപിക്കു ശരിദൂരമായിരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
നേരത്തെ ബിഡിജെഎസ് അധ്യക്ഷനായ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നതിനെ വെള്ളാപ്പള്ളി ശക്തമായി എതിർത്തിരുന്നു. മത്സരിക്കുകയാണെങ്കിൽ എസ്എൻഡിപി ഭാരവാഹിത്വം രാജിവച്ചു മാത്രമേ മത്സരിക്കാനാവൂ. തുഷാർ അടക്കം എല്ലാ സാമുദായിക ഭാരവാഹികൾക്കും ഈ നിർദേശം ബാധകമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയത്