ആരിഫ് തോറ്റാൽ തലമൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിന്; മൊട്ടയടിക്കാൻ തലയിൽ എന്തെങ്കിലും വേണ്ടേയെന്ന് വെളളാപ്പള്ളി

ഒന്നാമതേ എന്റെ തലയില്‍ മൊട്ടയടിക്കാന്‍ ഒന്നുമില്ല. ആ ധൈര്യത്തിലാണ് ഞാന്‍ പറഞ്ഞത്.

ബുധന്‍, 20 മാര്‍ച്ച് 2019 (13:13 IST)
ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി നടേശന്‍. മൊട്ടയടിക്കാന്‍ തന്റെ തലയില്‍ എന്തെങ്കിലും വേണ്ടേയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
 
”ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനാണ്. ഒന്നാമതേ എന്റെ തലയില്‍ മൊട്ടയടിക്കാന്‍ ഒന്നുമില്ല. ആ ധൈര്യത്തിലാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ അത് വാര്‍ത്തയാക്കി. അതൊരു രസത്തിന് പറഞ്ഞെന്നേയുള്ളൂ. അതിന്റെ അപ്പുറത്ത് ഒന്നും ഇല്ല.- വെള്ളാപ്പള്ളി പറഞ്ഞു.
 
ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റ് സന്ദർശിക്കാനെത്തിയപ്പോളായിരുന്നു മാധ്യമങ്ങളോട് വെളളാപ്പളളിയുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മത്സരിക്കുമോ? പാർട്ടി തീരുമാനിക്കുമെന്ന് ശ്രീധരൻ പിളള; ബിജെപി സ്ഥാനാർത്ഥി പട്ടിക നാളെ