Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ് ഫലം 2019: റെക്കോർഡ് നേട്ടത്തിലേക്ക് രാഹുൽ ഗാന്ധി; 3 ലക്ഷത്തിൽ അധികം ലീഡ് നേടുമോ?

തെരഞ്ഞെടുപ്പ് ഫലം 2019: റെക്കോർഡ് നേട്ടത്തിലേക്ക് രാഹുൽ ഗാന്ധി; 3 ലക്ഷത്തിൽ അധികം ലീഡ് നേടുമോ?
, വ്യാഴം, 23 മെയ് 2019 (09:49 IST)
രാജ്യം അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കും എന്നറിയാനുള്ള വോട്ടെണ്ണല്‍ ഒരു മണിക്കൂർ കഴിഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിലാണ്. വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി റെക്കോർഡ് നേട്ടത്തിലെക്കെന്ന് സൂചന. 39,000 വോട്ടിന്റെ ലീഡാണ് രാഹുൽ ഗാന്ധിക്കുള്ളത്. വെറും 9 ശതമാനം വോട്ട് മാത്രമാണ് എണ്ണികഴിഞ്ഞത്. ഇങ്ങനെയെങ്കിൽ, 3 ലക്ഷത്തിൽ അധികം ലീഡ് നേടാൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. 
 
അതേസമയം രാജ്യത്ത് ബി ജെ പി മുന്നേറ്റമുണ്ടാക്കുമെന്നാണ് ആദ്യ സൂചനകള്‍. 130 സീറ്റുകളില്‍ എന്‍ ഡി എ മുന്നിട്ട് നില്‍ക്കുന്നു. 50 ഇടങ്ങളില്‍ യു പി എ മുന്നിട്ട് നില്‍ക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് ഫലം 2019: കേരളത്തിൽ യു ഡി എഫ് തരംഗം; ഇരുപതിടത്തും ലീഡ്