Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഷ്ടപ്പെട്ട കോട്ട യുഡിഎഫ് തിരിച്ചുപിടിക്കുമോ, എൽഡിഎഫ് വിജയം ആവർത്തിക്കുമോ, ബിജെപി വിസ്മയം സൃഷ്ടിക്കുമോ?- തെരഞ്ഞെടുപ്പ് ചൂടിൽ ഇടുക്കി

ചുട്ടു പൊളളുന്ന വേനലിനൊപ്പം ഇടുക്കി തെരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിലാണ്.

നഷ്ടപ്പെട്ട കോട്ട യുഡിഎഫ് തിരിച്ചുപിടിക്കുമോ, എൽഡിഎഫ് വിജയം ആവർത്തിക്കുമോ, ബിജെപി വിസ്മയം സൃഷ്ടിക്കുമോ?- തെരഞ്ഞെടുപ്പ് ചൂടിൽ ഇടുക്കി
, വ്യാഴം, 14 മാര്‍ച്ച് 2019 (14:24 IST)
1997ൽ ഇടുക്കി മണ്ഡലം രൂപിക്രതമായതിനു ശേഷമുളള 12 മത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനാണ് മലയോര ജില്ല സാക്ഷ്യം വഹിക്കുന്നത്. ചുട്ടു പൊളളുന്ന വേനലിനൊപ്പം ഇടുക്കി തെരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിലാണ്. നഷ്ടപ്പെട്ട ഉരുക്കു കോട്ട യുഡിഎഫ് തിരിച്ചുപിടിക്കുമോ, എൽഡിഎഫ് വിജയം ആവർത്തിക്കുമോ, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ വിസ്മയിപ്പിക്കുമോ എന്നിങ്ങനെ ചോദ്യങ്ങൾ നിരവധിയാണ്. 
 
എന്നാൽ ഇതുവരെയും യുഡിഎഫിന്റെ സ്ഥാനാർത്ഥി ചിത്രം വ്യക്തമല്ല. സ്ഥാനാർത്ഥി ചർച്ചകളുടെ അന്തിമ ഘട്ടത്തിലാണ് യുഡിഎഫ് ക്യാമ്പ്. കഴിഞ്ഞ തവണ 50542 വോട്ടുകൾക്കു വിജയിച്ച ജോയ്സ് ജോർജ്ജാണ് സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി. എന്നാൽ ഇടുക്കിയിൽ എൻഡിഎ സീറ്റ് ബിഡിജെഎസ്സിനാണ് നൽകിയിരിക്കുന്നത്.
 
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നിലപാടുകളും ഇടുക്കിയിൽ തുടരുന്ന കർഷക ആത്മഹത്വകളും, പ്രളയാനന്തര ഇടുക്കിയോടുളള ഇടതു സർക്കാരിന്റെ അവഗണനയും, പട്ടയ വിഷയത്തിലെ മെല്ലപ്പോക്കും, വന്യജീവി ആക്രമണത്തോടുളള സർക്കാരിന്റെ അവഗണനയും തുടങ്ങിയ വിഷയങ്ങളുമാണ് യുഡിഎഫിന്റെ പ്രചരണ വിഷയങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കസ്തൂരിരംഗൻ വിഷയം വോട്ടാക്കി മാറ്റാൻ സാധിച്ച എൽഡിഎഫ് ഈ വർഷം മൗനത്തിലാണ്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും ഇടുക്കിയിൽ നടപ്പിലാക്കിയ വികസനങ്ങളും ഉയർത്തിക്കാട്ടനാണ് എൽഡിഎഫിന്റെ ശ്രമം. എന്നാൽ ശബരിമല വിഷയം ഉപയോഗിച്ചു വോട്ടു നേടാനുളള ശ്രമത്തിലാണ് ബിജെപി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവന്റെ വില ഏറ്റവും നന്നായി അറിയാവുന്നവർ, കവിതയ്ക്ക് സാമ്പത്തിക സഹായം നൽകി നഴ്സുമാർ; സാംസ്കാരിക കേരളത്തിന് ഒന്നും ഉരിയാടാനില്ല?