Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എൻഎസ്എസ് നേതൃത്വത്തെ തള്ളിപ്പറയുന്നയാളെ അംഗീകരിക്കുന്ന കീഴ്വഴക്കം തങ്ങൾക്കില്ല'; ഇന്നസെന്റിന് വോട്ടില്ലെന്ന് എൻഎസ്എസ്

തെരഞ്ഞെടുപ്പിൽ സമദൂരം എന്നതാണ് നയമെന്നും താലൂക്ക് യൂണിയൻ വ്യക്തമാക്കി.

'എൻഎസ്എസ് നേതൃത്വത്തെ തള്ളിപ്പറയുന്നയാളെ അംഗീകരിക്കുന്ന കീഴ്വഴക്കം തങ്ങൾക്കില്ല'; ഇന്നസെന്റിന് വോട്ടില്ലെന്ന് എൻഎസ്എസ്
, വ്യാഴം, 21 മാര്‍ച്ച് 2019 (10:02 IST)
ചാലക്കുടിയിലെ സിപിഎം സ്ഥാനാർത്ഥി ഇന്നസെന്റിന് എൻഎസ്എസ് കീഴ്ഘടകങ്ങൾ വോട്ടുചെയ്യില്ലെന്ന് മുകുന്ദപുരം താലൂക്ക് യൂണിയൻ. നേതൃത്വത്തെ അംഗീകരിക്കില്ലെന്നു പറഞ്ഞശേഷം പ്രാദേശികമായി സന്ദർശിക്കാൻ വന്നിട്ടു കാര്യമില്ലെന്നു പറഞ്ഞശേഷം പ്രാദേശികമായി വന്നിട്ടു കാര്യമില്ലെന്ന് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി ശങ്കരൻകുട്ടി വ്യക്തമാക്കി.
 
എസ്എൻഡി‌പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച ശേഷം സംസാരിക്കവേയാണ് എൻഎസ്എസ് ആസ്ഥാനത്തു ചെന്നു സഹകരണം തേടില്ലെന്ന് ഇന്നസെന്റ് വ്യകതമാക്കിയത്. എന്നാൽ, പ്രാദേശിക നേതൃത്വത്തെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.
 
തെരഞ്ഞെടുപ്പിൽ സമദൂരം എന്നതാണ് നയമെന്നും താലൂക്ക് യൂണിയൻ വ്യക്തമാക്കി. അതേസമയം, ചില അംഗങ്ങൾക്കു രാഷ്ട്രീയചുമതലയും ഉണ്ടാകും. അംഗങ്ങൾക്കു ഇക്കാര്യങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. എൻഎസ്എസ് നേതൃത്വത്തെ തള്ളിപ്പറയുന്നയാളെ അംഗീകരിക്കുന്ന കീഴ്വഴക്കം തങ്ങൾക്കില്ലെന്നും ശങ്കരൻകുട്ടി വ്യക്തമാക്കി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആ സെലക്ടീവ് വിമര്‍ശനം മനസിലാകുന്നുണ്ട്’ - ശാരദക്കുട്ടിക്ക് മറുപടിയുമായി കെ കെ രമ