Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂർ മണ്ഡലം പികെ ശ്രീമതി വീണ്ടും നേടുമോ? അതോ സുധാകരൻ തിരിച്ചു പിടിക്കുമോ?

നിലവിൽ കണ്ണൂരിൽ നിന്നുളള ലോക്സഭാംഗം പി കെ ശ്രീമതിയാണ്. സിപിഎം കേന്ദ്ര കമ്മറ്റിയംഗമായ ശ്രീമതി ടീച്ചർ മുൻ ആരോഗ്യ മന്ത്രി കൂടിയായിരുന്നു.

കണ്ണൂർ മണ്ഡലം പികെ ശ്രീമതി വീണ്ടും നേടുമോ? അതോ സുധാകരൻ തിരിച്ചു പിടിക്കുമോ?
, വ്യാഴം, 14 മാര്‍ച്ച് 2019 (17:05 IST)
കേരളത്തിലെ ചുവന്ന മണ്ണ് എന്നു വിശേഷിപ്പിക്കുന്ന മണ്ഡലമാണ് കണ്ണൂർ. സിപിഎം- ബിജെപി സംഘർഷ ഭൂമിയായിട്ടാണ് പലപ്പോഴും കണ്ണൂർ ചിത്രീകരിക്കപ്പെടാറുളളത്. സിപിഎമ്മിന്റെ ഉരുക്കുകോട്ട എന്നു എപ്പോഴും പറയപ്പെടാറുളള മണ്ഡലം പലപ്പോഴും സിപിഎമ്മിനെ പിന്തുണച്ചിട്ടില്ല എന്ന് മുൻ കാല ചരിത്രം പരിശേധിച്ചാൽ മനസ്സിലാകും.
 
നിലവിൽ കണ്ണൂരിൽ നിന്നുളള ലോക്സഭാംഗം പി കെ ശ്രീമതിയാണ്. സിപിഎം കേന്ദ്ര കമ്മറ്റിയംഗമായ ശ്രീമതി ടീച്ചർ മുൻ ആരോഗ്യ മന്ത്രി കൂടിയായിരുന്നു. തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമ്മടം, മട്ടന്നൂർ, പെരാവൂർ എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങളാണ് കണ്ണൂർ ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്നത്. ഇവയിൽ നാലു മണ്ഡലങ്ങളാണ് സിപിഎമ്മിനു സ്വന്തമായിട്ടുളളത്. രണ്ടു മണ്ഡലങ്ങളിൽ കോൺഗ്രസും അഴീക്കോട് മണ്ഡലത്തിൽ മുസ്ലീം ലീഗുമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 
 
ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലെന്നു പറയാവുന്ന ലോക്സഭാ മണ്ഡലമാണ് കണ്ണൂർ. കഴിഞ്ഞ വർഷം ആദ്യമായിട്ടായിരുന്നു കണ്ണൂർ ലോക്സഭാ മണ്ഡൽത്തിൽ നിന്നു ശ്രീമതി ടീച്ചർ മത്സരിച്ചത്. കണ്ണൂരിലെ ശക്താനായ കോൺഗ്രസ് നേതാവ് കെ സുധാകരനെയായിരുന്നു പി കെ ശ്രീമതി കഴിഞ്ഞ തവണ തോൽപ്പിച്ചത്. 
 
എന്നാൽ ഈ തവണ ഷുക്കൂർ ഷുഹൈബ് കേസുകൾ, കണ്ണൂർ വിമാനത്താവളം, കീഴാറ്റൂർ ബൈപ്പാസ് എന്നിവ ചർച്ചയാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോളാര്‍ തട്ടിപ്പ്: അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എപി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ പീഡനക്കേസ്