Publish Date: Sat, 06 Apr 2019 (09:09 IST)
Updated Date: Sat, 06 Apr 2019 (09:13 IST)
മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥ്യയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി ആരോപിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്ത്. മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കുന്ന സിനിമാ താരം സുമലതയ്ക്ക് വേണ്ടി കോണ്‍ഗ്രസും ബിജെപിയും പ്രവര്‍ത്തിക്കുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്.
ഇവിടെ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. സുമലതയ്ക്ക് വലിയ പിന്തുണയുണ്ട്. തന്റെ മകനെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഫാര്‍മേഴ്സ് അസോസിയേഷന്റെയും പിന്തുണ സുമലതയ്ക്കുണ്ട്. എല്ലാവരും തന്റെ മകനെതിരെയാണ്.
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കൊപ്പമെന്ന് സുമലതയും പറഞ്ഞതോടെ മാണ്ഡ്യയിലെ പോര് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ശ്രദ്ധ നേടുകയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ മാണ്ഡ്യയില്‍ നിന്ന് മാത്രമായിരിക്കും ജനവിധി തേടുകയെന്ന് സുമലത വ്യക്തമാക്കിയിരുന്നു.
കന്നഡ സിനിമകളിലെ നിറസാന്നിധ്യവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എച്ച്. അംബരീഷ് കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്. അംബരീഷിന്റെ ജനസ്വാധീനം ഭാര്യയാ സുമലതയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.