Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ് ഫലം 2019: പത്തനം‌തിട്ടയിൽ ബിജെപി, 18 ഇടങ്ങളിൽ യുഡി‌എഫ്, ഒന്നിലേക്ക് ചുരുങ്ങി എൽ ഡി എഫ്

തെരഞ്ഞെടുപ്പ് ഫലം 2019: പത്തനം‌തിട്ടയിൽ ബിജെപി, 18 ഇടങ്ങളിൽ യുഡി‌എഫ്, ഒന്നിലേക്ക് ചുരുങ്ങി എൽ ഡി എഫ്
, വ്യാഴം, 23 മെയ് 2019 (09:12 IST)
ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂർ കഴിയുമ്പോൾ കേരളത്തിൽ യുഡി‌എഫ് മേൽക്കൈ. 18 സീറ്റിലും യു ഡി എഫ് ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. മാവേലിക്കര മാത്രമാണ് എൽ ഡി എഫിന് മുന്നേറ്റമുള്ളത്. 606 വോട്ടിന്റെ ലീഡാണ് മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറിനുള്ളത്.
 
പത്തനം‌തിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രന് മികച്ച മുൻ‌തൂക്കം. 2000 വോട്ടിന്റെ ലീഡാണ് കെ സുരേന്ദ്രനുള്ളത്. തുടക്കത്തിൽ കണ്ണൂരിലും ആലപ്പുഴയിലും വടകരയിലും എൽ ഡി എഫിന് മുന്നേറ്റമുണ്ടായിരുന്നെങ്കിലും ആദ്യമണിക്കൂർ അവസാനിക്കാറായപ്പോൾ ലീഡ് നില മാറി മറിയുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് ഫലം 2019: രാഹുൽ ഗാന്ധിയെ പിന്നിലാക്കി സ്മൃതി ഇറാനി