Lok Sabha Election 2024 Results:ഇഞ്ചോടിഞ്ച് പോരാട്ടം, കരുത്ത് തെളിയിച്ച് ഇന്ത്യ മുന്നണി
543 സീറ്റുകളാണ് ലോക്‌സഭയില്‍ ഉള്ളത്
Lok Sabha Election 2024 Results: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി ശക്തമായ മത്സരം കാഴ്ചയാണ് കണക്കുകളിലൂടെ പുറത്തുവരുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി 299 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇന്ത്യ മുന്നണിയുടെ ലീഡ് 225 സീറ്റുകളില്‍. മറ്റുള്ളവര്‍ 19 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് അനുസരിച്ച് 226 സീറ്റുകളില്‍ ബിജെപി തനിച്ച് ലീഡ് ചെയ്യുന്നു. ഒരു സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസ് 98 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സമാജ് വാദി പാര്‍ട്ടി 34 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റിലും ലീഡ് ചെയ്യുന്നു. ഡിഎംകെ 19 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
2.15pm: 543 സീറ്റുകളിലെ വിവരം പുറത്തുവരുമ്പോള്‍ NDA 298 സീറ്റുകളിലും INDIA 225 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത് 20 സീറ്റുകളില്‍
1.35pm: 543 സീറ്റുകളിലെ വിവരം പുറത്തുവരുമ്പോള്‍ NDA 298 സീറ്റുകളിലും INDIA 225 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത് 20 സീറ്റുകളില്‍
12.33pm: 543 സീറ്റുകളിലെ വിവരം പുറത്തുവരുമ്പോള്‍ NDA 275 സീറ്റുകളിലും INDIA 249 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത് 19 സീറ്റുകളില്‍
11.54am: 543 സീറ്റുകളിലെ വിവരം പുറത്തുവരുമ്പോള്‍ NDA 292 സീറ്റുകളിലും INDIA 228 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത് 23 സീറ്റുകളില്‍
11.25am: 543 സീറ്റുകളിലെ വിവരം പുറത്തുവരുമ്പോള്‍ NDA 296 സീറ്റുകളിലും INDIA 227 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത് 20 സീറ്റുകളില്‍
11. 00am: 543 സീറ്റുകളിലെ വിവരം പുറത്തുവരുമ്പോള്‍ NDA 289 സീറ്റുകളിലും INDIA 232 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത് 21 സീറ്റുകളില്‍
8.50 am: 239 സീറ്റുകളിലെ വിവരം പുറത്തുവരുമ്പോള്‍ ബിജെപി 118 സീറ്റുകളിലും കോണ്‍ഗ്രസ് 45 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത് 76 സീറ്റുകളില്‍
8.42 am: 165 സീറ്റുകളിലെ വിവരം പുറത്തുവരുമ്പോള്‍ 89 സീറ്റുകളില്‍ ബിജെപിയും 29 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ 47 സീറ്റുകളില്‍
8.37 am: 131 സീറ്റുകളിലെ വിവരം പുറത്തുവരുമ്പോള്‍ 70 എണ്ണത്തില്‍ ബിജെപിക്ക് ലീഡ്. 24 സീറ്റുകളില്‍ കോണ്‍ഗ്രസും മറ്റുള്ളവര്‍ 37 സീറ്റുകളിലും ലീഡ് ചെയ്യുന്നു
8.25 am: 90 സീറ്റുകളിലെ ലീഡ് വിവരം പുറത്ത്. 48 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 19 സീറ്റുകളില്‍. മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത് 23 സീറ്റുകളില്‍
543 സീറ്റുകളാണ് ലോക്‌സഭയില്‍ ഉള്ളത്. ഇതില്‍ 272 സീറ്റുകള്‍ ലഭിക്കുന്ന മുന്നണി അധികാരത്തിലെത്തും. ഗാന്ധിനഗറില്‍ അമിത് ഷായും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും ലീഡ് ചെയ്യുന്നു.