അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

ഇനി ലോക്‌സഭയിലേക്ക് ഇല്ലെന്ന് സോണിയ നേരത്തെ തീരുമാനമെടുത്തിരുന്നു

WEBDUNIA
ബുധന്‍, 6 മാര്‍ച്ച് 2024 (16:34 IST)
തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി. റായ്ബറേലിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്ക മത്സരിക്കും. അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലത്തിലാണ് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം എന്നതും ശ്രദ്ധേയമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയങ്ക തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ് റായ് ബറേലി. 2004 മുതല്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സോണിയ ഗാന്ധി. 2019 ലെ തിരഞ്ഞെടുപ്പില്‍ 1,67,178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയ വിജയിച്ചത്. 
 
ഇനി ലോക്‌സഭയിലേക്ക് ഇല്ലെന്ന് സോണിയ നേരത്തെ തീരുമാനമെടുത്തിരുന്നു. സോണിയയ്ക്ക് പകരം പ്രിയങ്ക ഗാന്ധി തന്നെ മത്സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നിലപാട്. റായ്ബറേലി എംപി ആയിരുന്ന സോണിയ കഴിഞ്ഞമാസം രാജ്യസഭയിലേക്ക് മാറിയിരുന്നു. രാജസ്ഥാനില്‍ നിന്നാണ് സോണിയ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രിയങ്കഗാന്ധിയെ റായ്ബറേലിയിലേക്ക് സ്വാഗതം ചെയ്തുള്ള പോസ്റ്ററുകള്‍ മണ്ഡലത്തില്‍ നിറഞ്ഞിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രിയങ്കഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുമെന്ന് പറയുന്നത്.
 
അതേസമയം അമേഠിയില്‍ രാഹുല്‍ ഗാന്ധി വീണ്ടും സ്ഥാനാര്‍ഥിയാകും. സ്മൃതി ഇറാനി തന്നെയാണ് ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ സ്മൃതിയോട് തോറ്റ രാഹുല്‍ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അമേഠിക്ക് പുറമേ വയനാട്ടിലും രാഹുല്‍ ഇത്തവണ മത്സരിച്ചേക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments