Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rahul Gandhi: 2019 ല്‍ രക്ഷിച്ച സീറ്റ് ! വയനാട് വിടാന്‍ രാഹുലിന് വിഷമം; പകരം പ്രിയങ്കയോ?

വയനാട് സീറ്റ് രാഹുല്‍ ഉപേക്ഷിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Rahul Gandhi

WEBDUNIA

, വ്യാഴം, 6 ജൂണ്‍ 2024 (09:43 IST)
Rahul Gandhi

Rahul Gandhi: ഏത് സീറ്റ് ഉപേക്ഷിക്കണമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും രാഹുല്‍ വിജയിച്ചതിനാല്‍ ഒരു മണ്ഡലം ഉറപ്പായും ഉപേക്ഷിക്കേണ്ടി വരും. ഉത്തര്‍പ്രദേശിലെ റായ് ബറേലിയിലും കേരളത്തിലെ വയനാട്ടിലുമാണ് രാഹുലിന്റെ മിന്നുന്ന വിജയം. വയനാട്ടില്‍ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ജയിച്ചത്. റായ്ബറേലിയില്‍ 3,90,030 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. 
 
വയനാട് സീറ്റ് രാഹുല്‍ ഉപേക്ഷിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം 2019 ല്‍ ഹിന്ദി ഹൃദയഭൂമിയില്‍ അടക്കം കോണ്‍ഗ്രസ് ശക്തമായ തിരിച്ചടി നേരിട്ടപ്പോള്‍ രാഹുലിനെ ജയിപ്പിച്ച മണ്ഡലമാണ് വയനാട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേത്തിയില്‍ രാഹുല്‍ തോല്‍വി വഴങ്ങിയിരുന്നു. 2019 ല്‍ തനിക്ക് ആശ്വാസമായി നിന്ന വയനാട് ഉപേക്ഷിക്കുന്നതില്‍ രാഹുലിന് വിഷമമുണ്ട്. എങ്കിലും ഉത്തര്‍പ്രദേശിലെ റായ് ബറേലി രാഹുല്‍ ഉപേക്ഷിക്കില്ല. 
 
രാഹുല്‍ വയനാട് വിടുമ്പോള്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക എവിടെയും മത്സരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കും. അതേസമയം തൃശൂരില്‍ തോറ്റ കെ.മുരളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് ഇടവേളയെടുക്കുകയാണെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. മുരളീധരനെ അനുനയിപ്പിക്കാന്‍ വയനാട് സീറ്റ് വാഗ്ദാനം ചെയ്യണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംപിമാര്‍ക്കുള്ള സാലറിയും ആനുകൂല്യങ്ങളും എത്രയാണെന്ന് അറിയാമോ