Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാശിയേറിയ ത്രികോണ മത്സരം നടന്ന ആറ്റിങ്ങലില്‍ നോട്ടയ്ക്ക് കിട്ടിയത് പതിനായിരത്തിനു അടുത്ത് വോട്ടുകള്‍ !

യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശാണ് ആറ്റിങ്ങലില്‍ ജയിച്ചത്

Ten Thousand Votes for NOTA in Attingal

WEBDUNIA

, ചൊവ്വ, 4 ജൂണ്‍ 2024 (18:18 IST)
ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഫലത്തെ സ്വാധീനിച്ച് നോട്ട വോട്ടുവിഹിതം. ശക്തമായ ത്രികോണ മത്സരം നടന്ന ആറ്റിങ്ങലില്‍ 9665 വോട്ടുകളാണ് നോട്ടയ്ക്കു ലഭിച്ചത്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഒഴികെ ആറ്റിങ്ങലില്‍ മത്സരിച്ച എല്ലാ സ്വതന്ത്ര സ്ഥാനാര്‍ഥികളേക്കാള്‍ വോട്ട് നോട്ടയ്ക്ക് ഉണ്ട്. 
 
യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശാണ് ആറ്റിങ്ങലില്‍ ജയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും അവസാന അപ്‌ഡേറ്റ് പ്രകാരം 1708 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അടൂര്‍ പ്രകാശിനുള്ളത്. നോട്ടയ്ക്കു ലഭിച്ച വോട്ടുകളില്‍ പകുതി വോട്ട് വിവിധ മുന്നണികളിലേക്ക് എത്തിയെങ്കില്‍ തിരഞ്ഞെടുപ്പ് ഫലത്തെ ഇത് സ്വാധീനിക്കുമായിരുന്നു. 
 
അതേസമയം ആറ്റിങ്ങലില്‍ മത്സരിച്ച ബഹുജന്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി സുരഭി എസ്. 4479 വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്': ശൈലജ ടീച്ചറിനോട് സ്‌നേഹത്തോടെ കെകെ രമ