Select Your Language

Notifications

webdunia
webdunia
webdunia
webdunia

Loksabha Election 2024: വോട്ടർപട്ടിക : പേര് ചേർക്കാൻ രണ്ടു ദിവസം കൂടി മാത്രം

Loksabha Election 2024: വോട്ടർപട്ടിക : പേര് ചേർക്കാൻ രണ്ടു ദിവസം കൂടി മാത്രം

WEBDUNIA

, ഞായര്‍, 24 മാര്‍ച്ച് 2024 (10:18 IST)
തിരുവനന്തപുരം: നിലവിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് ഇനി രണ്ടു ദിവസം കൂടി മാത്രമാണുള്ളത് - അതായത് തിങ്കളാഴ്ച വൈകിട്ട് വരെ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ പത്ത് നാൾ മുമ്പ് വരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടാവുക.
 
ഇതിനായി പതിനെട്ടു വയസു തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും തെരഞ്ഞെടുപ്പ് കമ്മീഷൻ പോർട്ടൽ, വോട്ടർ ഹെൽപ് ലൈൻ ആപ്പ് എന്നിവ ഉപയോഗിച്ചോ ബൂത്ത് ലെവൽ ഓഫീസർമാർ വഴിയോ വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്.
 
ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പോർട്ടൽ വഴി അപേക്ഷിക്കുന്നവർ എന്നതിൽ കയറി മൊബൈൽ നമ്പർ നൽകിയ ശേഷം പുതിയ അക്കൗണ്ട് ഉണ്ടാക്കി ലോഗിൻ ചെയ്തു വേണം മറ്റു നടപടികളിലേക്ക് കടക്കാൻ. അപേക്ഷ ചിംഗ്‌ളീഷ്‌, മലയാളം എന്നീ ഭാഷകളിൽ പൂരിപ്പിക്കാവുന്നതാണ്.
 
പിന്നീട് ന്യൂ രജിസ്‌ട്രേഷൻ ഫോർ ജനറൽ ഇലക്ടേഴ്‌സ് എന്നതിൽ കയറി സംസ്ഥാനം, ജില്ലാ, പാർലമെന്റ്, നിയമസഭാ മണ്ഡലം എന്നിവയുടെ പേര്, മറ്റു വ്യക്തി വിവരങ്ങൾ, എ-മെയിൽ ഐ.ഡി, ജനന തീയതി, വിലാസം എന്നീ വിവരങ്ങൾ നൽകിയ ശേഷം പാസ്പോർട്ട് സൈസ് ഫോട്ടോ ചേർത്ത് അപ്ലോഡ് ചെയ്ത ശേഷമായിരിക്കണം അപേക്ഷ സമർപ്പിക്കുന്നത്. അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും കാരണത്താൽ ആധാർ കാർഡ് ലഭ്യമല്ലെങ്കിൽ മറ്റു രേഖകൾ ഉപയോഗിച്ചും അപ്ലോഡ് ചെയ്യാവുന്നതാണ്.
 
ഇങ്ങനെ ചെയ്യുന്നവർക്ക് തപാൽ വഴി വോട്ടർക്ക് തിരിച്ചറിയൽ കാർഡ് അയച്ചുതരും. എന്നാൽ ഇതിനകം അപേക്ഷ നല്കിയിട്ടുള്ളവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല. അപേക്ഷ നൽകിയ ശേഷമുള്ള സ്ഥിതി വിവരം ഓൺലൈൻ വഴിയോ അതാത് താലൂക് ഓഫീസിലെ ഇലക്ഷൻ വിഭാഗം, ബി.എൽ.ഒ എന്നിവിടങ്ങളിൽ നിന്നും അറിയാവുന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനക്കേസ് പ്രതിയായ വിഴിഞ്ഞം സ്വദേശിയെ ഷാർജയിൽ നിന്ന് പിടികൂടി