സുനില്‍ കുമാര്‍ ലോക്‌സഭയില്‍ ഉണ്ടാകും, ഇനി ഭൂരിപക്ഷം അറിഞ്ഞാല്‍ മതി: ജയരാജ് വാര്യര്‍

സിറ്റിങ് എംപി ടി.എന്‍.പ്രതാപന്‍ ആണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും

WEBDUNIA
ചൊവ്വ, 5 മാര്‍ച്ച് 2024 (20:28 IST)
Jayaraj Warrier and VS Sunil Kumar

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍ കുമാര്‍ ഉറപ്പായും ജയിക്കുമെന്ന് സിനിമാ താരം ജയരാജ് വാര്യര്‍. തൃശൂര്‍ സ്വദേശിയായ ജയരാജ് ഇടതുപക്ഷ സഹയാത്രികനും വി.എസ്.സുനില്‍ കുമാറിന്റെ സുഹൃത്തുമാണ്. വിഭാഗീയതയുടെ പ്രളയത്തിനെതിരെ പൊരുതാന്‍ ഇടതുപക്ഷത്തിനു മാത്രമേ സാധിക്കൂ എന്ന് ജയരാജ് പറഞ്ഞു. 
 
' സുനില്‍ കുമാര്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ആളാണ്. എല്ലാവരുടെയും മനസ്സില്‍ ഉള്ള ആളാണ്. 'ഇപ്പോ ഞാന്‍ അങ്ങോട്ട് വരാം' എന്ന് സുനില്‍ കുമാര്‍ പറഞ്ഞാല്‍ അത് പറഞ്ഞ് തീരുമ്പോഴേക്കും അദ്ദേഹം സ്‌പോട്ടില്‍ എത്തിയിരിക്കും. പ്രളയ കാലത്ത് നമ്മള്‍ അത് കണ്ടതാണ്. കേരളം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം, പല വീടുകളിലേക്കും വിഭാഗീയതയുടെ പ്രളയം എത്തിക്കഴിഞ്ഞു. മനുഷ്യനെ പല തട്ടില്‍ കാണുന്ന തരത്തിലുള്ള, മനുഷ്യരാല്‍ തന്നെ ഉണ്ടാക്കപ്പെടുന്ന ഒരുതരം വിള്ളലുകള്‍ ഇവിടെ കണ്ടു തുടങ്ങിയിട്ടുണ്ട്...! അതിനെതിരെ പ്രതികരിക്കാന്‍ ഇവിടെ ഇടതുപക്ഷത്തിനു മാത്രമേ സാധിക്കൂ. ഇടതുപക്ഷത്തിനു മാത്രമേ മനുഷ്യരെ കൂടെ നിര്‍ത്താന്‍ കഴിയൂ. മതേതരത്വത്തിന്റെ പ്രതീകമാണ് ഇടതുപക്ഷം. സുനില്‍ കുമാറിന്റെ വിജയം സുനിശ്ചിതമാണ്. ഭൂരിപക്ഷം എത്രയാണെന്ന് മാത്രമേ ഇനി അറിയേണ്ടൂ,' ജയരാജ് വാര്യര്‍ പറഞ്ഞു. 
 
സിറ്റിങ് എംപി ടി.എന്‍.പ്രതാപന്‍ ആണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കഴിഞ്ഞ തവണ തോറ്റ സുരേഷ് ഗോപി തന്നെയാണ് ഇത്തവണയും ബിജെപിക്കായി മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ സുരേഷ് ഗോപി തോറ്റിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments