Lok Sabha Election 2024, Dates, Phases, Result: ലോക്‌സഭാ തിരഞ്ഞെടുപ്പ് എപ്പോള്‍? അറിയേണ്ടതെല്ലാം
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്‍പത് ഘട്ടങ്ങളിലായാണ് നടന്നത്
Lok Sabha Election 2024, Dates, Phases, Result: 18-ാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ഏപ്രില്‍-മേയ് മാസങ്ങളിലായി നടക്കും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന 'ഇന്ത്യ' മുന്നണിയും തമ്മിലായിരിക്കും പ്രധാന മത്സരം. 2024 ജൂണ്‍ 16 നാണ് 17-ാം ലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാകുക.
ഏപ്രില്‍ അവസാനത്തോടെ വോട്ടെടുപ്പ് ആരംഭിക്കും. ഏഴ് മുതല്‍ ഒന്‍പത് ഘട്ടങ്ങളില്‍ ആയി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. മേയ് ആദ്യ വാരത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും. മേയ് അവസാനത്തോടെയായിരിക്കും തിരഞ്ഞെടുപ്പ് ഫലം. ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി അവസാനത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തും.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്‍പത് ഘട്ടങ്ങളിലായാണ് നടന്നത്. 2019 ലേത് ഏഴ് ഘട്ടങ്ങളായി ചുരുങ്ങി. 2019 ല്‍ 90 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇത്തവണ അത് 90 മുതല്‍ 96 കോടി വരെ ആയിരിക്കും. 2019 ല്‍ 543 സീറ്റില്‍ 353 സീറ്റുകളും ജയിച്ചത് എന്‍ഡിഎ മുന്നണിയാണ്. ബിജെപിക്ക് മാത്രം 303 സീറ്റുകള്‍ ലഭിച്ചു. 543 അംഗ ലോക്‌സഭയില്‍ 272 സീറ്റുകളാണ് ഭരിക്കാന്‍ ആവശ്യമുള്ളത്.