Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീ തുപ്പുന്ന വ്യാളിയെ അടിച്ചു വീഴ്ത്തുന്ന നായകന്‍, മരിച്ചു വീണിട്ടും പുനര്‍ജ്ജനിക്കുന്ന നായകന്‍; നിങ്ങളുടെ ത്രില്ലര്‍ നോവല്‍ ഇങ്ങനെയൊക്കെയായിരിക്കണം!

ചേരുവകള്‍ വേണ്ടവിധം ചേര്‍ത്തും വായനക്കാരന്റെ യുക്തിയുമായി ഒത്തുപോകുന്ന ത്രില്ലര്‍ നോവലുകള്‍ എന്നും ആളുകള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മറ്റ് സാഹിത്യരൂപങ്ങളെ അപേക്ഷിച്ച് ത്രില്ലര്‍ നോവലുകള്‍ക്ക് വായനക്കാര്‍ ഏറെയാണ്.

തീ തുപ്പുന്ന വ്യാളിയെ അടിച്ചു വീഴ്ത്തുന്ന നായകന്‍, മരിച്ചു വീണിട്ടും പുനര്‍ജ്ജനിക്കുന്ന നായകന്‍; നിങ്ങളുടെ ത്രില്ലര്‍ നോവല്‍ ഇങ്ങനെയൊക്കെയായിരിക്കണം!
, ശനി, 11 ജൂണ്‍ 2016 (18:58 IST)
ചേരുവകള്‍ വേണ്ടവിധം ചേര്‍ത്തും വായനക്കാരന്റെ യുക്തിയുമായി ഒത്തുപോകുന്ന ത്രില്ലര്‍ നോവലുകള്‍ എന്നും ആളുകള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മറ്റ് സാഹിത്യരൂപങ്ങളെ അപേക്ഷിച്ച് ത്രില്ലര്‍ നോവലുകള്‍ക്ക് വായനക്കാര്‍ ഏറെയാണ്. ഈ വസ്തുത തിരിച്ചറിഞ്ഞ പ്രമുഖരായ എഴുത്തുകാരെല്ലാം ഒരു തവണയെങ്കിലും ത്രില്ലര്‍ നോവലുകള്‍ എഴുതാന്‍ ശ്രമം നടത്തിയിട്ടിട്ടുണ്ടാകും. ഇത്തരം ശ്രമങ്ങള്‍ പലപ്പോഴും ഈ മേഖലയില്‍ ചില പഠനങ്ങള്‍ക്കും കാരണമായിട്ടുണ്ട് എന്നുവേണം കരുതാന്‍.
 
വായനക്കാരെ നോവലിലേക്ക് പിടിച്ച് നിര്‍ത്തണമെങ്കില്‍ കഥ തുടങ്ങി അവസാനം വരെ വിരസത ഒഴിവാക്കേണ്ടതുണ്ട്. സിനിമയില്‍ നിന്നും വ്യത്യസ്ഥമായി നോവലുകളിലെ ചെറിയ വലിച്ച് നീട്ടല്‍ പോലും വായനക്കാരില്‍ വിരസതയുണ്ടാക്കും. ഒരു യഥാര്‍ത്ഥ ത്രില്ലര്‍ നോവലിന് വേണ്ട ചേരുവകള്‍ എന്തെല്ലാമെന്ന് നോക്കാം.
 
നല്ല ഒരു കഥ
 
ത്രില്ലര്‍ എപ്പോഴും വായനക്കാരില്‍ ത്രില്‍ ഉണ്ടാക്കുന്നതില്‍ വിജയിക്കണം. നായക കഥാപാത്രം എതിരാളികളുടെ ഭീഷണി നേരിടുന്ന തരത്തിലായിരിക്കണം കഥ തുടങ്ങേണ്ടത്. അതി ഭീകരമായ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാകണം നായകന്‍ കടന്നു പോകേണ്ടത്. മികച്ച ത്രില്ലറുകളുടെയെല്ലാം ഉള്ളടക്കം മൂന്ന് വിധത്തിലായിരിക്കും. മരണ ശേഷം നായകന്‍ പുനര്‍ജനിക്കുക, ലോകത്തിന്റെ നിലനില്‍പ്പിനായി നായകന്‍ വിനാശകാരിയായ ഒരു ജീവിയെ കൊല്ലുന്നത്, അതും അല്ലെങ്കില്‍ നായകന്‍ നടത്തുന്ന ഗവേഷണം. ഒരു ത്രില്ലര്‍ ഇതില്‍ ഏതെങ്കിലുമൊരു കാര്യത്തെ ബന്ധപ്പെട്ടുകിടക്കണം .
 
ജീവിതത്തില്‍ തോറ്റുകൊണ്ടിരിക്കുന്ന നായകന്‍
 
ജീവിതവുമായി പൊരുതിക്കൊണ്ടിരിക്കുന്ന നായകന്മാരെ വായനക്കാര്‍ എന്നും ഇഷ്ടപ്പെടും. ഇത്തരത്തിലുള്ള നായകന്റെ ജീവിതം സ്വാഭാവികമായും ഒരു ത്രില്ലറായിരിക്കും.
 
ഉപകഥകള്‍
 
നായകന്റെ പിന്നാലെ മാത്രം കഥ പോകുന്നതിന് പകരം ഒന്നിലേറെ ഉപകഥകള്‍ ഉള്‍ക്കൊള്ളിക്കുന്നത് കഥയ്ക്ക് കൂടുതല്‍ ജീവന്‍ നല്‍കും.
 
കഥയുടെ തുടക്കത്തിലെ സംഘട്ടനം
 
കഥയുടെ തുടക്കത്തിലെ നായകന്‍ നേരിടുന്ന വെല്ലുവിളികള്‍ തുറന്നു കാണിക്കുന്നത് വായനക്കാരെ കഥയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.
 
ദുരിതപൂര്‍ണമായ കഥാപാത്രങ്ങള്‍
 
എപ്പോഴും വിജയം മാത്രം നേടിക്കൊണ്ടിരിക്കുന്ന നായകന്മാരെ വായനക്കാര്‍ ഇഷ്ടപ്പെടമെന്നില്ല. കഥാപാത്രങ്ങള്‍ എപ്പോഴും പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോകുന്നത് നല്ലതാണ്.
 
കഥയുടെ ഒഴുക്ക്
 
ഒരു നോവലിന്റെ തുടക്കം മുതല്‍ ചില രഹസ്യങ്ങള്‍ ഒളിപ്പിച്ച് വയ്ക്കുന്നത് വായനക്കാരെ ത്രില്‍ ചെയ്യിക്കുന്ന കാര്യമാണ്. ഓരോ സീന്‍ കഴിയുമ്പോഴും പുതിയ കഥാപാത്രങ്ങളേയും സന്ദര്‍ഭങ്ങളെയും കഥയിലേക്ക് എത്തിക്കുന്നത് ഒരു ത്രില്ലര്‍ നോവലിലെ അനുവാര്യ ഘടകമാണ്. എന്നാല്‍ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ വായനാക്കാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലാകരുത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓർമകൾ മായുമ്പോൾ....