ഒപ്പം 8000 ഷോകള്‍ പിന്നിട്ടു, കേരളത്തില്‍ ഇപ്പോഴും ദിവസം 400 ഷോകള്‍; സമാനതകളില്ലാത്ത മോഹന്‍ലാല്‍ മാജിക്!
ഒപ്പത്തിനൊപ്പം ഒരു സിനിമയുമില്ല; ഇത് സമാനതകളില്ലാത്ത വിജയം!
മോഹന്‍ലാല്‍ - പ്രിയദര്ശന് ടീമിന്റെ ഒപ്പം 8000 ഷോകള്‍ പിന്നിട്ടു. കേരളത്തില്‍ മാത്രം ഇപ്പോഴും ദിവസം 400 ഹൌസ്ഫുള് ഷോകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 30 കോടി കളക്ഷനും കടന്ന് മുന്നേറുന്ന ഒപ്പം മലയാള സിനിമയില്‍ സമാനതകളില്ലാത്ത വിജയമാണ് നേടുന്നത്.
എറണാകുളം നഗരത്തില്‍ നിന്നുമാത്രം രണ്ടുകോടിയിലേറെ കളക്ഷന്‍ നേടിയ ഒപ്പം തമിഴ്നാട് ബോക്സോഫീസില്‍ നാലാം സ്ഥാനത്താണ്. വിദേശരാജ്യങ്ങളില്‍ ഈ ക്രൈം ത്രില്ലറിന് അതിഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നത്. ന്യൂസിലാന്‍ഡിലും യുകെയിലും അയര്‍ലാന്‍ഡിലും ചിത്രത്തിന്റെ എല്ലാ ഷോകളും ഹൌസ്ഫുള്ളായി പ്രദര്‍ശിപ്പിക്കുന്നു.
മികച്ച ഗാനങ്ങളും ഒന്നാന്തരം വിഷ്വല്‍സുമുള്ള ഒപ്പം മലയാളത്തില്‍ നിന്ന് 100 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യചിത്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒപ്പം തമിഴ് റീമേക്കില്‍ കമല്‍ഹാസനും ഹിന്ദി റീമേക്കില്‍ ആമിര്‍ഖാനും നായകന്മാരാകുമെന്ന് ഏകദേശം ഉറപ്പായി.