Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെക്കോര്‍ഡുകള്‍ തവിടുപൊടി; വെറും 14 ദിവസം, പുലിമുരുകന് കളക്ഷന്‍ 60 കോടി!

പുലിമുരുകന് കളക്ഷന്‍ 60 കോടി, 100 കോടിയിലേക്ക് പാഞ്ഞടുക്കുന്നു!

Pulimurugan
, വെള്ളി, 21 ഒക്‌ടോബര്‍ 2016 (17:04 IST)
കളക്ഷന്‍ റെക്കോര്‍ഡുകള്‍ പപ്പടം പോലെ പൊടിച്ച് പുലിമുരുകന്‍. വെറും 14 ദിവസങ്ങള്‍ക്കുള്ളില്‍ 60 കോടി രൂപയാണ് ചിത്രം കളക്ഷന്‍ നേടിയിരിക്കുന്നത്. 25 ദിവസം കൊണ്ട് ചിത്രം 100 കോടിയിലേക്കെത്തുമെന്ന് ഏതാണ്ട് ഉറപ്പായി.
 
വൈശാഖ് സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ വിസ്മയം മലയാള സിനിമയെ പുതിയ തലത്തിലേക്ക് എത്തിക്കുകയാണ്. പുലിമുരുകന്‍ ഇത്രയും വലിയ വിജയം നേടിയതോടെ വന്‍ ബജറ്റ് സിനിമകള്‍ കൂട്ടത്തോടെ നിര്‍മ്മിക്കപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണാനാകുന്നത്.
 
ഷാജി കൈലാസ്, ജോഷി, പ്രിയദര്‍ശന്‍ തുടങ്ങിയ മലയാളത്തിലെ വമ്പന്‍ സംവിധായകര്‍ ബിഗ് ബജറ്റ് മലയാള സിനിമകളുടെ പ്രഖ്യാപനവുമായി ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്ജു വാര്യരായിരിക്കും നായിക. രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതും.
 
ദിലീപും ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പുരയിലാണ്. പുലിമുരുകന്‍റെ എഴുത്തുകാരന്‍ ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ. സംവിധാനം അജയ് വാസുദേവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിയേറ്ററിലെത്തിയിട്ട് ദിവസങ്ങള്‍ മാത്രം, കോടികള്‍ നേടി റെക്കോര്‍ഡ് കളക്ഷനുമായി കുതിക്കുന്ന മോഹന്‍ലാല്‍ ചിത്രം 23ന് ടിവിയില്‍ !