15 ദിവസം, മോഹന്‍ലാല്‍ ചിത്രം വാരിക്കൂട്ടിയത് 125 കോടി - ഇത് അത്ഭുതവിജയം!
മോഹന്‍ലാല്‍ സിനിമയുടെ കളക്ഷന്‍ കേട്ട് ഞെട്ടേണ്ട, വെറും 125 കോടി!
15 ദിവസം കൊണ്ട് മോഹന്‍ലാല്‍ ചിത്രമായ ജനതാ ഗാരേജ് വാരിക്കൂട്ടിയത് 125 കോടി രൂപ. ലോകമെമ്പാടുമായി ചിത്രം നേടിയ കളക്ഷന്‍ ആരാധകരെ പോലും അമ്പരപ്പിക്കുന്നതാണ്. തെലുങ്ക് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റാണിത്.
ബാഹുബലിയും മഹേഷ്ബാബു നായകനായ ശ്രീമന്തുഡുവുമാണ് കളക്ഷന്‍റെ കാര്യത്തില്‍ ജനതാ ഗാരേജിന് മുമ്പിലുള്ള സിനിമകള്‍. ഇതില്‍ ശ്രീമന്തുഡു സംവിധാനം ചെയ്തതും ജനതാ ഗാരേജിന്‍റെ സംവിധായകനായ കൊരട്ടാല ശിവ ആയിരുന്നു.
മോഹന്‍ലാലിന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് ജനതാ ഗാരേജ്. മോഹന്‍ലാലിന്‍റെ സത്യം എന്ന കഥാപാത്രമാണ് ചിത്രത്തിന് ഇത്രയും വലിയ വിജയം നേടുന്നതില്‍ സഹായിച്ച പ്രധാന ഘടകം. ജൂനിയര്‍ എന്‍ ടി ആറും ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
സമാന്തയും നിത്യ മേനോനും നായികയായ ജനത ഗാരേജിന്‍റെ സംഗീതം ദേവിശ്രീ പ്രസാദാണ്. തിരു ക്യാമറ ചലിപ്പിച്ച സിനിമ മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മ്മിച്ചത്.