Webdunia - Bharat's app for daily news and videos

Install App

ജോസഫിന് രണ്ടുവയസ്സ്, ഓർമ്മകള്‍ പങ്കുവെച്ച് ജോജു ജോർജ് !

കെ ആര്‍ അനൂപ്
തിങ്കള്‍, 16 നവം‌ബര്‍ 2020 (16:55 IST)
ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിന് രണ്ടു വയസ്സ് തികയുന്നു. 2018 നവംബർ 16നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തൻറെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ജോസഫ് എന്നാണ് ജോജു പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ രണ്ടാം വാർഷിക ദിനത്തിൽ സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട്  ജോസഫിൻറെ പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ. 
 
കുറ്റാന്വേഷണത്തില്‍ അസാധാരണമായ കഴിവുളള റിട്ടയേര്‍ഡ് പോലീസുകാരനായ ജോസഫിന്റെ ജീവിതത്തിലൂടെ ആയിരുന്നു കഥ മുന്നോട്ടു പോയത്. 2018ലെ ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടാൻ സിനിമയ്ക്കായി. മികച്ച പ്രകടനമാണ് ജോജു ജോര്‍ജ് കാഴ്ചവച്ചത്. അതേസമയം ചിത്രത്തിൻറെ റീമേക്ക് തമിഴിൽ ഒരുങ്ങുകയാണ്. എം പത്മകുമാര്‍ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
 
ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ജയിംസ് ഏലിയ, ഇര്‍ഷാദ്, അനില്‍ മുരളി, സാദിഖ്, ഷാജു ശ്രീധര്‍, ആത്മീയ, മാളവിക മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. കെട്ടുറപ്പുള്ള തിരക്കഥയായിരുന്നു മറ്റൊരു പ്രത്യേകത. ഷഹീ കബീർ ആയിരുന്നു തിരക്കഥ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments