Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജോർജ്ജുകുട്ടിക്ക് പണികിട്ടി', ഐജി ഗീത പ്രഭാകര്‍ തിരിച്ചെത്തി !

'ജോർജ്ജുകുട്ടിക്ക് പണികിട്ടി', ഐജി ഗീത പ്രഭാകര്‍ തിരിച്ചെത്തി !

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (17:57 IST)
ദൃശ്യം 2 ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജോര്‍ജുകുട്ടിയുടേയും കുടുംബത്തിൻറെയും രണ്ടാം വരവിൽ ആരാധകർക്ക്  പ്രതീക്ഷകൾ ഏറെയാണ്. ഇപ്പോഴിതാ, ലൊക്കേഷൻ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജിത്തു ജോസഫ്. ആശ ശരത്തിന്റെയും രണ്ടാം ഭാഗത്തിൽ പുതുതായെത്തിയ മുരളി ഗോപിയുടെയും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ.
 
വീണ്ടും ഐജി ഗീത പ്രഭാകറായി ആശ അഭിനയിക്കുമ്പോൾ മുരളി ഗോപിയുടെ കഥാപാത്രത്തെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇവർ രണ്ടുപേരും  ഒരുമിച്ച് എത്തുമ്പോൾ ജോർജ്ജുകുട്ടിക്ക് ഇത്തവണ തലവേദനയാകുമെന്ന് ഉറപ്പാണ്. പഴയ കേസ് അന്വേഷിക്കാൻ ആണോ ഇവർ എത്തിയിരിക്കുന്നത് എന്നതാണ് ആരാധകരുടെ സംശയം.
 
നേരത്തെ ലൊക്കേഷനിൽ നിന്നുള്ള ജോർജ്ജുകുട്ടിയുടെയും കുടുംബത്തിൻറെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാത്യു മാഞ്ഞൂരാന്‍റെ 3 വര്‍ഷങ്ങള്‍, മോഹന്‍ലാലിന്‍റെ ഞെട്ടിക്കുന്ന പെര്‍ഫോമന്‍സ് !