Webdunia - Bharat's app for daily news and videos

Install App

‘ഇട്ടിക്കണ്ടപ്പാ...’ മാധവനുണ്ണിയുടെ ആ വിളി ഇന്നും മുഴങ്ങുന്നു; മമ്മൂട്ടിയുടെ വല്യേട്ടന് 20 വയസ് !

കെ ആര്‍ അനൂപ്
വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (16:06 IST)
രണ്ട് പതിറ്റാണ്ട് മുമ്പ്, ഇതുപോലൊരു സെപ്റ്റംബർ മാസം പത്താം തീയതിയാണ് മമ്മൂട്ടിയുടെ വല്യേട്ടൻ റിലീസായത്. നരസിംഹത്തിന് ശേഷം ഷാജി കൈലാസും രഞ്ജിത്തും വീണ്ടും ഒന്നിച്ചപ്പോൾ മലയാളികൾക്ക് ലഭിച്ചത് വമ്പനൊരു ഹിറ്റ്. ഒരു ബ്ലോക്ക്ബസ്റ്റർ  ചിത്രത്തിന് ആവശ്യമായി വേണ്ട എല്ലാ ഘടകങ്ങളും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. 2000ത്തിലെ ഒരു ഓണക്കാലത്ത് റിലീസ് ചെയ്ത ചിത്രം 150 ദിവസത്തിലധികം തീയറ്ററുകളിൽ നിറഞ്ഞോടി.
 
നരസിംഹം എന്ന മെഗാഹിറ്റിന് ശേഷം ‘ഇനിയെന്ത്?’ എന്നാലോചിച്ച് ഷാജി കൈലാസ് തലപുകയ്ക്കുന്ന കാലം. നരസിംഹത്തിനും മുകളില്‍ നില്‍ക്കുന്ന ഒരു സിനിമ ചെയ്തിട്ടേ ഇനി കാര്യമുള്ളൂ. അങ്ങനെയുള്ള സബ്‌ജക്ടുകള്‍ കുറേയെണ്ണം ഷാജി ആലോചിച്ചു. ഈ പ്രൊജക്ടിനായി രഞ്ജിത്തും തലപുകയ്ക്കുകയായിരുന്നു. മമ്മൂട്ടിയെ നായകനാക്കാമെന്ന് തീരുമാനിച്ചതുമുതല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള മമ്മൂട്ടിക്കഥാപാത്രങ്ങളെക്കുറിച്ച് ആലോചിച്ചു. സ്നേഹമയനായ വല്യേട്ടന്‍ കഥാപാത്രമായി മമ്മൂട്ടി എന്നും തിളങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരാണ്.
 
വാത്സല്യത്തിലെ വല്യേട്ടന്‍ കഥാപാത്രത്തിന് ഒരു ആക്ഷന്‍ മുഖം നല്‍കിയതായിരുന്നു ‘വല്യേട്ടന്‍’ എന്ന സിനിമ. നരസിംഹത്തിന് ശേഷം ഷാജി കൈലാസും രഞ്ജിത്തും ഒന്നിച്ച ചിത്രത്തില്‍ മമ്മൂട്ടി നായകനായപ്പോള്‍ ഒരു തകര്‍പ്പന്‍ ഹിറ്റ് ജനിക്കുകയായിരുന്നു.
 
മമ്മൂട്ടിയുടെ അറയ്ക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു. മാധവനുണ്ണിയുടെ ‘ഇട്ടിക്കണ്ടപ്പന്‍’ പ്രയോഗവും ഹിറ്റായി. കലാഭവന്‍ മണി അവതരിപ്പിച്ച കാട്ടിപ്പള്ളി പപ്പന്‍ എന്ന വില്ലന്‍ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് സായികുമാറാണ്. പട്ടേരി ശിവരാമന്‍ എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്. ശോഭനയായിരുന്നു ചിത്രത്തിലെ നായിക.
 
അറയ്‌ക്കൽ മാധവനുണ്ണിയുടെ മൂന്നു സഹോദരന്മാരായാണ് സിദ്ദിഖ്, വിജയകുമാർ, സുധീഷ് എന്നിവർ എത്തിയത്. മനോജ് കെ ജയൻ, എൻ എഫ് വർഗ്ഗീസ്, സുകുമാരി, ഇന്നസെന്റ്, കോഴിക്കോട് നാരായണൻ നായർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
രഞ്ജിത് സംവിധായകനാകുന്നതിന് മുമ്പാണ് വല്യേട്ടന്‍ എന്ന സിനിമ വരുന്നത്. വല്യേട്ടനിലെ ‘ശിവമല്ലിപ്പൂപൊഴിക്കും‍...” എന്ന ഗാനരംഗം ചിത്രീകരിച്ചത് രഞ്ജിത്താണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments