മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായ പഴശിരാജ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 9 വർഷം. ചതിയന്‍ ചന്തുവിനു ഹൃദ്യമായ ഭാഷ്യം കൊടുത്ത് ചരിത്രം തിരുത്തിയെഴുതിയ എം ടി- ഹരിഹരന്‍- മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടുമൊന്നിച്ചപ്പോൾ ലഭിച്ചത് പഴശിരാജ എന്ന ചരിത്ര സിനിമയാണ്.
ചരിത്രം വേണ്ട വണ്ണം ബഹുമാനിക്കപ്പെടാതെ പോയ പോരാളിയുടെ കഥയാണ് ചിത്രം പറഞ്ഞത്. ചരിത്ര സിനിമകൾ ചെയ്യുമ്പോൾ സംവിധായകർക്കും എഴുത്തുകാർക്കും ആദ്യം ഓർമ വരിക മമ്മൂട്ടിയെന്ന മഹാനടന്റെ മുഖം തന്നെയാകും. അത് അടിവരയിട്ട് തെളിയിച്ച സിനിമ കൂടിയായിരുന്നു പഴശിരാജ.
ചിത്രത്തിന്റെ ഒൻപതാം വാർഷികം ആഘോഷിക്കുമ്പോൾ ചിത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആർക്കും മറക്കാനാകില്ല. പഴശ്ശിരാജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് നടനെന്ന നിലയില്‍ തന്‍റെ ഏറ്റവും വലിയ സൌഭാഗ്യമാണെന്നായിരുന്നു മമ്മൂട്ടി അന്ന് എല്ലാ അഭിമുഖങ്ങളിലും പറഞ്ഞത്.
‘ഒരു നടനെ സംബന്ധിച്ച് ഇതിലും വലിയ ഭാഗ്യം വന്നുചേരാനില്ല. ഈ ചിത്രത്തില്‍ അഭിനയിക്കുകയെന്നത് ഒരു വെല്ലുവിളിയായിരുന്നു. വടക്കന്‍ വീരഗാഥയിലെ ചന്തുവും പഴശ്ശിരാജയിലെ ചന്തുവും തമ്മില്‍ ഇരുപത് വര്‍ഷത്തെ അന്തരമുണ്ട്‘. മമ്മൂട്ടി എന്ന നടന്‍റെ ഇരുപത് വര്‍ഷത്തെ അദ്ധ്വാനവും വളര്‍ച്ചയുമാണ് പഴശ്ശിയില്‍ കണ്ടത്.
സിനിമയുടെ മേന്‍മയ്ക്കുള്ള എല്ലാ ക്രെഡിറ്റും തിരക്കഥ തയ്യാറാക്കിയ എം ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ ഹരിഹരനും ചാര്‍ത്തിക്കൊടുക്കുകയായിരുന്നു മമ്മൂട്ടി. എം ടിയും സംവിധായകന്‍ ഹരിഹരനും ചേര്‍ന്ന് സഹായിച്ചതുകൊണ്ടാണ് സിനിമ ഇത്രയും മികച്ചതാക്കാനായത്. “വളരെ മികച്ച സംഭാഷണങ്ങളും കാര്യങ്ങള്‍ വിശദമായി ആവിഷ്കരിക്കാന്‍ കഴിവുള്ള സംവിധായകനും ചേര്‍ന്നാണ് പഴശ്ശിരാജ തയ്യാറാക്കിയിട്ടുള്ളത്. ഇതിനെല്ലാം പുറമെ എത്ര കാശ് മുടക്കാനും തയ്യാറുള്ള ഒരു നിര്‍മ്മാതാവും”- മമ്മൂട്ടി പറഞ്ഞ ഈ വാക്കുകൾ ആണ് പഴശിയുടെ ഒൻപതാം വാർഷികത്തിൽ ഓർമ വരിക