Webdunia - Bharat's app for daily news and videos

Install App

‘എല്ലാ ക്രഡിറ്റും അവർക്ക്’: മമ്മൂട്ടി

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (11:50 IST)
മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായ പഴശിരാജ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 9 വർഷം. ചതിയന്‍ ചന്തുവിനു ഹൃദ്യമായ ഭാഷ്യം കൊടുത്ത് ചരിത്രം തിരുത്തിയെഴുതിയ എം ടി- ഹരിഹരന്‍- മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടുമൊന്നിച്ചപ്പോൾ ലഭിച്ചത് പഴശിരാജ എന്ന ചരിത്ര സിനിമയാണ്. 
 
ചരിത്രം വേണ്ട വണ്ണം ബഹുമാനിക്കപ്പെടാതെ പോയ പോരാളിയുടെ കഥയാണ് ചിത്രം പറഞ്ഞത്. ചരിത്ര സിനിമകൾ ചെയ്യുമ്പോൾ സംവിധായകർക്കും എഴുത്തുകാർക്കും ആദ്യം ഓർമ വരിക മമ്മൂട്ടിയെന്ന മഹാനടന്റെ മുഖം തന്നെയാകും. അത് അടിവരയിട്ട് തെളിയിച്ച സിനിമ കൂടിയായിരുന്നു പഴശിരാജ.   
 
ചിത്രത്തിന്റെ ഒൻപതാം വാർഷികം ആഘോഷിക്കുമ്പോൾ ചിത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആർക്കും മറക്കാനാകില്ല. പഴശ്ശിരാജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് നടനെന്ന നിലയില്‍ തന്‍റെ ഏറ്റവും വലിയ സൌഭാഗ്യമാണെന്നായിരുന്നു മമ്മൂട്ടി അന്ന് എല്ലാ അഭിമുഖങ്ങളിലും പറഞ്ഞത്. 
 
‘ഒരു നടനെ സംബന്ധിച്ച് ഇതിലും വലിയ ഭാഗ്യം വന്നുചേരാനില്ല. ഈ ചിത്രത്തില്‍ അഭിനയിക്കുകയെന്നത് ഒരു വെല്ലുവിളിയായിരുന്നു. വടക്കന്‍ വീരഗാഥയിലെ ചന്തുവും പഴശ്ശിരാജയിലെ ചന്തുവും തമ്മില്‍ ഇരുപത് വര്‍ഷത്തെ അന്തരമുണ്ട്‘. മമ്മൂട്ടി എന്ന നടന്‍റെ ഇരുപത് വര്‍ഷത്തെ അദ്ധ്വാനവും വളര്‍ച്ചയുമാണ് പഴശ്ശിയില്‍ കണ്ടത്.
 
സിനിമയുടെ മേന്‍‌മയ്ക്കുള്ള എല്ലാ ക്രെഡിറ്റും തിരക്കഥ തയ്യാറാക്കിയ എം ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ ഹരിഹരനും ചാര്‍ത്തിക്കൊടുക്കുകയായിരുന്നു മമ്മൂട്ടി. എം ടിയും സംവിധായകന്‍ ഹരിഹരനും ചേര്‍ന്ന് സഹായിച്ചതുകൊണ്ടാണ് സിനിമ ഇത്രയും മികച്ചതാക്കാനായത്. “വളരെ മികച്ച സംഭാഷണങ്ങളും കാര്യങ്ങള്‍ വിശദമായി ആവിഷ്കരിക്കാന്‍ കഴിവുള്ള സംവിധായകനും ചേര്‍ന്നാണ് പഴശ്ശിരാജ തയ്യാറാക്കിയിട്ടുള്ളത്. ഇതിനെല്ലാം പുറമെ എത്ര കാശ് മുടക്കാനും തയ്യാറുള്ള ഒരു നിര്‍മ്മാതാവും”- മമ്മൂട്ടി പറഞ്ഞ ഈ വാക്കുകൾ ആണ് പഴശിയുടെ ഒൻപതാം വാർഷികത്തിൽ ഓർമ വരിക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments