Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൗ ആക്ഷൻ ഡ്രാമ ഒരു യൂണിവേഴ്സിറ്റിയും നൽകാത്ത വലിയ പഠങ്ങൾ പഠിപ്പിച്ചു: തുറന്ന് വെളിപ്പെടുത്തി അജു വർഗീസ്

ലൗ ആക്ഷൻ ഡ്രാമ ഒരു യൂണിവേഴ്സിറ്റിയും നൽകാത്ത വലിയ പഠങ്ങൾ പഠിപ്പിച്ചു: തുറന്ന് വെളിപ്പെടുത്തി അജു വർഗീസ്
, ഞായര്‍, 24 ജനുവരി 2021 (14:27 IST)
ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയുടെ നിർമ്മാണത്തിൽനിന്നും വലിയ പാഠങ്ങളാണ് പഠിച്ചത് എന്ന് അജു വർഗീസ്. മനോരമ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് നിർമ്മാണ സംരഭങ്ങളെ കുറിച്ച് അജു വർഗീസ് മനസു തുറന്നത്. സിനിമയുടെ നിർമ്മാണ വേളയിൽ കടം വാങ്ങി മനസുമടുത്തുപോകുന്ന അവസ്ഥയിലെത്തി എന്നും, അന്ന് പഠിച്ച പാഠങ്ങൾ വലുതാണെന്നും അജു വർഗീസ് തുറന്നുപറഞ്ഞു. 'ഈ അടുത്താണ് ഞാനും സുഹൃത്തുക്കളും ചേർന്ന് ഫന്റാസ്റ്റിക് ഫിലിംസ് എന്ന പ്രോഡക്ഷൻ കമ്പനി ആരംഭിച്ചത്. ഞാൻ, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്ന് ലവ് ആക്ഷൻ ഡ്രാമ, ഹെലൻ, ഗൗതമന്റെ രഥം, സാജൻ ബേക്കറി എന്നിങ്ങനെ നാലു സിനിമകൾ ചെയ്തു.
 
നാലു സിനിമയും സംവിധാനം ചെയ്തത് പുതുമുഖങ്ങളായിരുന്നു. പുതുമുഖങ്ങൾക്ക് അവസരം നൽകുകയായിന്നും ലക്ഷ്യം. ആദ്യമൊന്നും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിയ്ക്കില്ല. പതിയെ പടികൾ കയറുന്നതുപോലെയായിരിയ്ക്കണം നേട്ടങ്ങൾ. അനുഭവങ്ങളിൽനിന്നും പാഠം ഉൾക്കൊണ്ടുവേണം നമ്മൾ കാര്യങ്ങൾ ചെയ്യാൻ. ആദ്യ ചിത്രം തന്നെ വലിയ മുതൽമുടക്കുള്ള ഒന്നായിരുന്നു. ചെറിയ സിനിമയായാണ് തുടങ്ങിയത് എങ്കിലും പിന്നീട് അത് വലിയ സിനിമയായി മാറുകയായിരുന്നു. കടം വാങ്ങാനുള്ള സുഹൃത്തുക്കൾ എല്ലാം തീർന്നു, മനസുമടുക്കുന്ന അവസ്ഥയിലെത്തി. ലൗവ് ആക്ഷൻ ഡ്രാമ എന്ന സിനിമ ഒരു യൂണിവേഴ്സിറ്റിയിലും പഠിപ്പിയ്ക്കാത്ത പാഠങ്ങളാണ് ഞങ്ങളെ പഠിപ്പിച്ചത്. അതിന്റെ വില വളരെ വലുതാണ്.' അജു വർഗീസ് പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോഷിയുടെ പുതിയ മാസ് എന്‍റര്‍‌ടെയ്‌നര്‍, ബിജു മേനോൻ നായകൻ