മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച 'ദി പ്രീസ്റ്റ്' 2021 മാര്‍ച്ച് 11നാണ് റിലീസ് ചെയ്തത്. 11 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം 17 കോടിയോളം നേടി. ബ്ലോക്ക് ബസ്റ്റര്‍ ദി പ്രീസ്റ്റിന്റെ 1 വാര്‍ഷികം ആഘോഷമാക്കുകയാണ് നിര്‍മ്മാതാക്കള്‍.
കേരളത്തില്‍ മാത്രം 306 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പിന്നീട് കേരളത്തിന് പുറത്തും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. 'ദി പ്രീസ്റ്റി'ന്റെ തെലുങ്ക് പതിപ്പ് ആമസോണ്‍ പ്രൈമില്‍ അടുത്തിടെ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.മഞ്ജു വാര്യര്‍,നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഫാദര്‍ ബെനഡിക്ട് എന്ന വൈദികന്റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തിയത്.
നവാഗതനായ ജോഫീന്‍ ടി ചാക്കോ സംവിധാനം ചെയ്ത സിനിമ ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.