Webdunia - Bharat's app for daily news and videos

Install App

സ്ഫടികവും മഴയെത്തും മുന്‍‌പെയും ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചത് !

Webdunia
ശനി, 15 ജൂണ്‍ 2019 (18:55 IST)
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ചിത്രങ്ങള്‍ ഒരേദിവസം റിലീസായി നേര്‍ക്കുനേര്‍ നിന്ന് പോരാടുമ്പോള്‍ മലയാള സിനിമാപ്രേക്ഷകര്‍ ആകെ ആശയക്കുഴപ്പത്തിലാകും. ആദ്യം ഏത് സിനിമ കാണണമെന്നതാകും അവരെ ഭരിക്കുന്ന പ്രധാന പ്രശ്നം. പക്ഷേ രണ്ട് സിനിമകളും ഒരേദിവസം കണ്ട് ആ പ്രശ്നത്തിന് പരിഹാരം കാണുന്നവരാണ് കൂടുതല്‍ പേരും.
 
മോഹന്‍ലാലിന്‍റെ സ്ഫടികവും മമ്മൂട്ടിയുടെ മഴയെത്തും മുന്‍‌പെയും റിലീസാകുന്നത് ഒരു ദിവസത്തിന്‍റെ മാത്രം വ്യത്യാസത്തിലാണ്. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം 1995 മാര്‍ച്ച് 30ന് പ്രദര്‍ശനത്തിനെത്തി. കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍‌പെ മാര്‍ച്ച് 31നാണ് റിലീസായത്.
 
രണ്ടും രണ്ട് രീതിയിലുള്ള സിനിമകളായിരുന്നെങ്കിലും രണ്ടിനും കുടുംബബന്ധങ്ങളുടെ ശക്തമായ കഥ പറയാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രണ്ടുചിത്രങ്ങള്‍ കാണാനും കുടുംബപ്രേക്ഷകര്‍ ഇരച്ചെത്തി. ഫലമോ രണ്ട് സിനിമകളും മെഗാഹിറ്റായി മാറി.
 
ഇന്നും സ്ഫടികത്തിലെ ആടുതോമയും മഴയെത്തും മുന്‍‌പെയിലെ കോളജ് അധ്യാപകനായ നന്ദകുമാര്‍ വര്‍മയും പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മാത്രമല്ല, രണ്ട് സിനിമകളിലെ ഗാനങ്ങളും ഇന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നവയാണ്. എസ് പി വെങ്കിടേഷായിരുന്നു സ്ഫടികത്തിന്‍റെ സംഗീതസംവിധായകന്‍. രവീന്ദ്രനായിരുന്നു മഴയെത്തും മുന്‍‌പെയ്ക്ക് ഈണങ്ങളൊരുക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments