Select Your Language

Notifications

webdunia
webdunia
webdunia
webdunia

കക്ഷി അമ്മിണിപ്പിള്ളയിലെ ജഡ്ജ് വേഷം ഇതുവരെ കിട്ടിയതില്‍ ഏറ്റവും നല്ല അവസരമായി മാറി: ശ്രീകാന്ത് മുരളി

കക്ഷി അമ്മിണിപ്പിള്ളയിലെ ജഡ്ജ് വേഷം ഇതുവരെ കിട്ടിയതില്‍ ഏറ്റവും നല്ല അവസരമായി മാറി: ശ്രീകാന്ത് മുരളി

കെ ആര്‍ അനൂപ്

, തിങ്കള്‍, 28 ജൂണ്‍ 2021 (17:10 IST)
ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തി 2019-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഒ. പി. 160/18 കക്ഷി:അമ്മിണിപ്പിള്ള'. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീകാന്ത് മുരളിയും ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. സിനിമ റിലീസ് ചെയ്ത് ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്. കക്ഷി അമ്മിണിപ്പിള്ളയിലെ ജഡ്ജ് വേഷം ഇതുവരെ കിട്ടിയതില്‍ ഏറ്റവും നല്ല അവസരമായി മാറിയെന്നാണ് ശ്രീകാന്ത് മുരളി പറയുന്നത്.
 
ശ്രീകാന്ത് മുരളിയുടെ വാക്കുകളിലേക്ക് 
 
തുടങ്ങിയത് വക്കീലായിട്ടായതുകൊണ്ടു തന്നെ പിന്നീടും അതേ വേഷത്തിന് വിളിച്ചെങ്കിലും പോവാനൊരു മടി തോന്നിയിരുന്നു.അങ്ങനെയിരിയ്‌ക്കെയാണ് ഷാഫി ചെമ്മാടിന്റെ വിളി വന്നതും ദിന്‍ജിത്തും, സനിലേഷും ചേര്‍ന്നൊരു ചര്‍ച്ചയ്ക്കിരുന്നതും, കഥ കേട്ടപ്പോള്‍ തീരുമാനങ്ങള്‍ മാറ്റിവെച്ച് കൈ കൊടുത്തതും, കക്ഷി അമ്മിണിപ്പിള്ളയിലെ ജഡ്ജ് വേഷം ഇതുവരെ കിട്ടിയതില്‍ ഏറ്റവും നല്ല അവസരമായി മാറിയതുമൊക്കെ.
 
എല്ലാം നല്ലതിനായിരുന്നു എന്ന തോന്നലിനൊപ്പം ദിന്‍ജിത്തും, ആസിഫ് അലിയും, കുട്ടേട്ടനും, (വിജയരാഘവന്‍ )സനിലേഷും, ബേസിലും, അഹമ്മദ് സിദ്ദിക്കും, ഷിബിലയും, നിര്‍മ്മലും, ബാഹുലുമൊക്കെച്ചേര്‍ന്ന ആ തലശ്ശേരി ഓര്‍മ്മകള്‍ ജീവിതത്തില്‍ മറയ്ക്കാനാവാത്തതാണ്.
 
ജഡ്ജ് മാത്തന് കിട്ടിയ അനുമോദനങ്ങള്‍ സത്യത്തില്‍ ദിന്‍ജിത്തിനും, സനിലേഷിനും, ബാഹുലിനുമൊക്കെ അവകാശപ്പെട്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവളുണ്ടെങ്കില്‍ ഏത് സ്ഥലവും പ്രിയപ്പെട്ടത്' നയന്‍താരയെ കുറിച്ച് വിഘ്‌നേഷ് ശിവന്‍