1975ൽ അഭിനയ രംഗത്തേക്ക് കടന്നുവന്ന സത്താർ ഹരിഹരൻ ചിത്രങ്ങളിലൂടെയാണ് അഭിനയതാവ് എന്ന നിലയിൽ ശ്രദ്ദേയനായത്. അടിമക്കച്ചവടം. യാഗാശ്വം, വെള്ളം, ലാവ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇതിൽ പ്രധാനമാണ്. ശരപഞ്ചരത്തിൽ സത്താർ അവതരിപ്പിച്ച പ്രഭാകരൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.
സത്താറുമൊത്തുള്ള ഓർമ്മകൾ തുറന്നു പറയുകയാണ് ഇപ്പോൾ ഹരിഹരൻ. താനും സത്താറും തമ്മിൽ ഒരു ഗുരു ശിശ്യ ബന്ധമായിരുന്നു എന്ന് ഹരിഹരൻ പറയുന്നു. എന്റെ സിനിമകളിൽ സത്താറിന് മികച്ച വേഷങ്ങൾ നൽകിയിട്ടുണ്ട്. സിനിമയോട് ആത്മാർത്ഥതയുള്ള അഭിനയതാവായിരുന്നു എന്നതാണ് അതിന് കാരണം.
സത്താർ എന്നോട് വലിയ സ്നേഹവും അടുപ്പവും വച്ചുപുലർത്തിയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. ഒറ്റക്കാണ് താമസം. സുഖമില്ല, എങ്കിലും സിനിമയിൽ ഇനിയും അഭിനയിക്കാൻ ആഗ്രമുണ്ട് എന്ന് പറഞ്ഞിരുന്നു. ആ മോഹം സാധിക്കാതെയാണ് അദ്ദേഹം യാത്രയായത് ഹരിഹരൻ പറഞ്ഞു. മാതൃഭൂമി ഡോട്‌കോമിന് നൽകിയ അഭിമുഖത്തിലാണ് ഹരിഹാരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.