റിവഞ്ച് ത്രില്ലറുമായി വീണ്ടും ഹനീഫ് അദേനി, ‘മിഖായേല്‍’ ടീസര്‍ കാണാം!

ബുധന്‍, 9 ജനുവരി 2019 (20:26 IST)
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന റിവഞ്ച് ത്രില്ലര്‍ ‘മിഖായേല്‍’ അതിന്‍റെ ചിത്രീകരണം ആരംഭിച്ച സമയം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. നിവിന്‍ പോളി മിഖായേല്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മാര്‍ക്കോ ജൂനിയര്‍ എന്ന വില്ലനായി ഉണ്ണി മുകുന്ദന്‍ എത്തുന്നു.
 
മിഖായേലിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളി തന്‍റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവച്ചത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘ദി ഗ്രേറ്റ്ഫാദര്‍’ പോലെ തന്നെ മിഖായേലും ഒരു സ്റ്റൈലിഷ് ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്.
 
ജെ ഡി ചക്രവര്‍ത്തി, സുദേവ് നായര്‍, മഞ്ജിമ മോഹന്‍, രണ്‍ജി പണിക്കര്‍, സിദ്ദിക്ക്, അശോകന്‍, ശാന്തികൃഷ്ണ, കലാഭവന്‍ ഷാജോണ്‍, കെ പി എ സി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഗോപി സുന്ദര്‍ ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന മിഖായേല്‍ ഈ മാസം 18ന് പ്രദര്‍ശനത്തിനെത്തും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജീത്തു ജോസഫ് ചിത്രത്തില്‍ മമ്മൂട്ടി നായകന്‍, തിരക്കഥ രണ്‍ജി പണിക്കര്‍; നിര്‍മ്മാണം ഫെഫ്‌ക!