Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജൂൺ' രണ്ടാം വാർഷികം 'മധുരം' സെറ്റിൽ ആഘോഷമാക്കി ജോജുജോർജും അഹമ്മദ് കബീറും, ചിത്രം ശ്രദ്ധനേടുന്നു !

'ജൂൺ' രണ്ടാം വാർഷികം 'മധുരം' സെറ്റിൽ ആഘോഷമാക്കി ജോജുജോർജും അഹമ്മദ് കബീറും, ചിത്രം ശ്രദ്ധനേടുന്നു !

കെ ആര്‍ അനൂപ്

, ചൊവ്വ, 16 ഫെബ്രുവരി 2021 (13:07 IST)
സംവിധായകൻ അഹമ്മദ് കബീറിന്റെ 'ജൂൺ' പ്രേക്ഷകരിലേക്ക് എത്തിയിട്ട് രണ്ടു വർഷങ്ങൾ പിന്നിടുകയാണ്. രണ്ടാം വാർഷികം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ജോജു ജോർജും സംവിധായകനും. ഇരുവരുടെയും സന്തോഷത്തിന് ഇരട്ടി മധുരമാണ് ഉള്ളത്. തൻറെ രണ്ടാമത്തെ ചിത്രമായ 
'മധുരം' സെറ്റിൽ വെച്ചായിരുന്നു അഹമ്മദ് കബീറിന്റെ ആഘോഷം. ജൂണിനു ശേഷം ഈ ചിത്രത്തിലും ജോജോ ജോർജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂണിൽ തിളങ്ങിയ അർജുൻ അശോകനും നടി നിഖില വിമലും ആഘോഷങ്ങളിൽ പങ്കാളിയായി.
 
അതേസമയം പ്രണയദിനത്തിൽ പുറത്തുവന്ന മധുരം ടീസർ ശ്രദ്ധ നേടുകയാണ്. റൊമാൻറിക് നായകനായാണ് ജോജു ജോർജിനെ കണ്ടത്. ശ്രുതി രാമചന്ദ്രൻ ,
അർജുൻ അശോകൻ, നിഖില വിമൽ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, മാളവിക ബാബു ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പത്തൊമ്പതാം നൂറ്റാണ്ടിലേക്ക്', ലൊക്കേഷന്‍ വിശേഷങ്ങളുമായി സിജു വില്‍സണ്‍ !