Webdunia - Bharat's app for daily news and videos

Install App

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

​ഗ്രാമഫോണുമായി ബന്ധപ്പെട്ട് നവ്യയുമായും കമലിന് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്.

നിഹാരിക കെ.എസ്
ചൊവ്വ, 10 ജൂണ്‍ 2025 (13:20 IST)
നായികാ പ്രാധാന്യമുള്ള സിനിമകൾക്ക് എക്കാലവും ചെയ്തിട്ടുള്ള ആളാണ് സംവിധായകൻ കമൽ. മഞ്ജു വാര്യർ, കാവ്യ മാധവൻ, മീര ജാസ്മിൻ തുടങ്ങിയവർക്കെല്ലാം ശ്രദ്ധേയമായ റോളുകൾ കമൽ സിനിമകളിൽ ലഭിച്ചിട്ടുണ്ട്. എന്നാൽ ചില നടിമാരുമായി കമലിന് പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്.

മീര ജാസ്മിനും കമലും തമ്മിലുണ്ടായ പ്രശ്നം സിനിമാലോകത്ത് ഇന്നും ചർച്ച ചെയ്യപ്പെടാറുണ്ട്. ഗ്രാമഫോണിന്റെ സെറ്റിൽ മീരയുമായുണ്ടായ പ്രശ്നത്തെക്കുറിച്ച് കമൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ സഹനായികയായി നടി നവ്യ നായരും എത്തിയിരുന്നു. ​ഗ്രാമഫോണുമായി ബന്ധപ്പെട്ട് നവ്യയുമായും കമലിന് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കൽ നവ്യ തുറന്ന് സംസാരിക്കുകയുണ്ടായി.
 
​ഗ്രാമഫോണിൽ കഥാപാത്രം ചെറുതാണെന്ന് പറഞ്ഞ് കമൽ സാറിനെയും വെള്ളിത്തിരയിൽ എന്നെ മഴയത്ത് നിർത്തി അഭിനയിപ്പിച്ചെന്ന് പറഞ്ഞ് ഭദ്രൻ സാറിനെയും പോയന്റ് ഔട്ട് ചെയ്ത് സംസാരിച്ചു എന്നത് ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ന്യൂസ് ആയിപ്പോയി. ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ​ഗ്രാമഫോണിൽ ഞാൻ കേട്ട കഥയും സിനിമ വന്നപ്പോഴുള്ള അവസ്ഥയുമൊക്കെ വളരെ വിചിത്രമായിരുന്നു. കമൽ സാറിന്റെയടുത്ത് ഡബ്ബിം​ഗിന്റെ സമയത്ത് ഞാനത് തുറന്ന് പറയുകയും ചെയ്തു. ഇതിലും ശക്തമായ കഥാപാത്രമായി തിരിച്ച് വരും എന്ന് സർ അപ്പോൾത്തന്നെ പറഞ്ഞു. സിനിമയിൽ അത് പറ്റിപ്പോകുന്നതാണ്.
 
മനപ്പൂർവമല്ല. അദ്ദേഹം മനപ്പൂർവം എന്റെ കരിയർ നാശമാക്കാൻ ചെയ്തതല്ലെന്നും നവ്യ അന്ന് വ്യക്തമാക്കി. ഈ​ഗോ വന്നാൽ ടാലന്റാണ് നഷ്ടപ്പെടുകയെന്നാണ് അന്ന് നവ്യയുടേതെന്ന പേരിൽ വ്യാജ പ്രസ്താവന വന്നപ്പോൾ കമൽ പ്രതികരിച്ചത്. ഇതേക്കുറിച്ചും നവ്യ അന്ന് സംസാരിച്ചു. ഈ ഇന്റർവ്യൂ ഇങ്ങനെ വായിച്ച് കഴിയുമ്പോൾ അടുത്ത സ്റ്റെപ്പ് നേരെ കമൽ സാറിനെ ഫോൺ ചെയ്യലാണ്. ഇങ്ങനെ നവ്യ പറഞ്ഞു, എന്താണ് അഭിപ്രായം എന്ന് ചോദിക്കും.
 
സ്വാഭാവികമായും ആ മനുഷ്യന് എന്നോട് ദേഷ്യം വരും. അത്രയും എന്നെ പ്രോത്സാഹിപ്പിച്ചും പോസിറ്റീവായും എന്നോട് സംസാരിച്ചിട്ട് പോലും ഞാനിങ്ങനെ കമന്റ് ചെയ്തല്ലോ എന്ന് ആർക്കായാലും തോന്നും. പക്ഷെ താനങ്ങനെ പറഞ്ഞിരുന്നില്ലെന്നതാണ് സത്യമെന്നും അന്ന് നവ്യ നായർ വ്യക്തമാക്കി. ​ഗ്രാമഫോൺ റിലീസ് ചെയ്ത് വർഷങ്ങൾക്കിപ്പുറമാണ് നവ്യ കമലിനുണ്ടായ തെറ്റിദ്ധാരണയെക്കുറിച്ച് സംസാരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍; ലോക്‌സഭയില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കും

അടുത്ത ലേഖനം
Show comments