ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാന്‍ വലിയ വിജയമായി മാറി.ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ വര്‍ഷം മേയ് 20നായിരുന്നു പ്രദര്‍ശനം ആരംഭിച്ചത്. റിലീസ് ചെയ്ത ഒരു വര്‍ഷം തികഞ്ഞ സന്തോഷത്തിലാണ് തിരക്കഥാകൃത്ത് കെ.ആര്‍ കൃഷ്ണകുമാര്‍.
ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അനു മോഹന്‍, ചന്തുനാഥ്, രാഹുല്‍ മാധവ്,അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.
അനില്‍ ജോണ്‍സണ്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ആസിഫ് അലിയുടെ 'കൂമന്‍' എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും കെ. ആര്‍ കൃഷ്ണകുമാര്‍ തന്നെയാണ്. ജിത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.